Home » » മലയാളി വൈദികന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് വൈദികരും വൈദിക വിദ്യാര്‍ഥിയും അറസ്റ്റില്‍.

മലയാളി വൈദികന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് വൈദികരും വൈദിക വിദ്യാര്‍ഥിയും അറസ്റ്റില്‍.

Written By Unknown on Friday, 21 March 2014 | 10:33

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി വൈദികന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് വൈദികരും വൈദിക വിദ്യാര്‍ഥിയും അറസ്റ്റില്‍. ഫാദര്‍. ഏലിയാസ്, ഫാദര്‍ വില്യം പാട്രിക് വൈദിക വിദ്യാര്‍ഥിയായ പീറ്റര്‍ എന്നിവരെയാണ് ബംഗളൂരു പൊലീസ് അറസ്റ്റുചെയ്തത്. മല്ളേശ്വരം സെന്‍റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടറകയിരുന്ന ഡോ. കെ.ജെ തോമസിനെ 2013 ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്. സെമിനാരിയിലെ കാന്‍റീനിലാണ് തോമസിന്‍റെ മൃതദേഹം കണ്ടത്തെിയത്. ഏറ്റുമാനൂര്‍ സ്വദേശയായ ജോസഫ് 2008 മുതല്‍ സെമിനാരിയില്‍ റെക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു.

മുഖത്തും തലയിലും നെഞ്ചിലുമേറ്റ മാരക മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കേസില്‍ ഒരു വൈദികനെയും സെമിനാരിയിലെ രണ്ടു ജീവനക്കാരെയും നേരത്തെ നാര്‍ക്കോട്ടിക് പരിശോധനക്ക് വിധേയരാക്കിയിരുന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.