Home » » വോട്ട് തേടി വരുന്ന സ്ഥാനാര്‍ഥികളോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള ധാര്‍മികമായ അവകാശം യുവവോട്ടര്‍മാര്‍ക്കുണ്ടെന്ന് മോഹന്‍ലാല്‍ .

വോട്ട് തേടി വരുന്ന സ്ഥാനാര്‍ഥികളോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള ധാര്‍മികമായ അവകാശം യുവവോട്ടര്‍മാര്‍ക്കുണ്ടെന്ന് മോഹന്‍ലാല്‍ .

Written By Unknown on Friday, 21 March 2014 | 10:48

കൊച്ചി: വോട്ട് തേടി വരുന്ന സ്ഥാനാര്‍ഥികളോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള ധാര്‍മികമായ അവകാശം യുവവോട്ടര്‍മാര്‍ക്കുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍ . വോട്ട് തേടി വരുന്ന സ്ഥാനാര്‍ഥികളോട് നിങ്ങള്‍ ഇന്ത്യയെ എങ്ങനെ വികസിപ്പിക്കുമെന്ന് ചോദിക്കണം. എന്റെ ജീവിതം എങ്ങനെ മെച്ചപ്പെടുത്തുമെന്ന് ചോദിക്കണം. അത് ചോദിക്കുമ്പോള്‍ നമ്മുടെ ജനാധിപത്യം കൂറെക്കൂടി ശക്തിയുള്ളതും ഭംഗിയുള്ളതുമാവും-ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.

യുവവോട്ടര്‍മാരും നിഷേധവോട്ടമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ സവിശഷതകളെന്നും ലാല്‍ ബ്ലോഗില്‍ നിരീക്ഷിച്ചു. ഓരോ മനുഷ്യനും തനിക്ക് ഈ നാട്ടില്‍ നിലയും വിലയുമുണ്ടെന്ന് തോന്നുന്ന സമയമാണിതെന്ന് ലാല്‍ പറയുന്നു. എത്ര വലിയ കൊമ്പത്തിരിക്കുന്ന നേതാവും മണ്ണിലേയ്ക്കിറങ്ങിവന്ന് ഏറ്റവും ദുര്‍ബലനെന്ന് കരുതണം

മനുഷ്യന്റെ മുന്നില്‍ കുനിയുന്ന ദിവസങ്ങളാണിത്. ഇതാണ് ജനാധിപത്യത്തിന്റെ ഭംഗി. പതിറ്റാണ്ടുകളോളം ഏകാധിപത്യത്തിലും കുടുംബാധിപത്യത്തിലും അമര്‍ന്ന രാജ്യങ്ങളുണ്ടെന്ന് ഓര്‍ക്കുമ്പോഴാണ് ഇതിന്റെ ചാരുത ബോധ്യപ്പെടുക.

യുവാക്കള്‍ ഇത്തവണ പുതിയ രാഷ്ട്രീയ ബോധ്യത്തോടെയാണ് വോട്ട് ചെയ്യാന്‍ വരുന്നത്. ഡല്‍ഹിയില്‍ ഒരു മനുഷ്യനും ഒരു സംഘവും ചേര്‍ന്ന നടത്തിയ അട്ടിമറി പുതിയ രാഷ്ട്രീയ ബോധം നല്‍കുന്നുണ്ട്. അവര്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഇത് രാജ്യത്തെ യുവാക്കളുടെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ ഉണ്ടാക്കിയ മാറ്റം വലുതാണ്. അവര്‍ കൂടുതല്‍ ജാഗ്രതയോടെയാണ് പോളിങ് ബൂത്തില്‍ എത്തുന്നത്. എവിടെയും മാറ്റം സാധ്യമാണെന്ന് അവര്‍ക്കറിയാം.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.