Home » » മന്ത്രിസഭയ്‌ക്ക്‌ സാമുദായിക അസന്തുലിതാവസ്‌ഥ ഇല്ലെന്നും രമേശ്‌ ചെന്നിത്തല

മന്ത്രിസഭയ്‌ക്ക്‌ സാമുദായിക അസന്തുലിതാവസ്‌ഥ ഇല്ലെന്നും രമേശ്‌ ചെന്നിത്തല

Written By Unknown on Friday, 21 March 2014 | 11:01

കൊച്ചി* പുനഃസംഘടന ആവശ്യമായ രീതിയിലുള്ള കുറവ്‌ ഇപ്പോള്‍ മന്ത്രിസഭയ്‌ക്കില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. മന്ത്രിസഭയ്‌ക്ക്‌ സാമുദായിക അസന്തുലിതാവസ്‌ഥ ഇല്ലെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. തീരുമാനം എടുക്കേണ്ടത്‌ മുഖ്യമന്ത്രിയാണ്‌. ഗണേഷ്‌ മന്ത്രിയാകുന്ന കാര്യത്തില്‍ വേണ്ട സമയത്ത്‌ അഭിപ്രായം പറയും. തന്റെ നിലപാട്‌ കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്കറിയാം. തിരഞ്ഞെടുപ്പ്‌ ഭരണത്തിനൊപ്പം സംഘടനാ പ്രവര്‍ത്തനത്തിന്റെയും വിലയിരുത്തലാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതൃസ്‌ഥാനം നിലനിര്‍ത്താനാണ്‌ വിഎസിന്റെ മലക്കം മറിച്ചിലെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന വിഎസിന്റെ നിലപാട്‌ അവസരവാദമാണെന്നും ചെന്നിത്തല  പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ അറിയിച്ചിരുന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.