ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ വാണിജ്യനഗരമായ മാന്‍ഹാട്ടനില്‍ വന്‍
സ്‌ഫോടനം. കിഴക്കന്‍ ഹാര്‍ലെമില്‍ ഒരു ബഹുനില കെട്ടിടത്തിലുണ്ടായ
പൊട്ടിത്തെറിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് ആദ്യ
റിപ്പോര്‍ട്ടുകള്‍. രണ്ട് പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത
റിപ്പോര്‍ട്ടുണ്ട്.
സ്‌ഫോടനത്തെ തുടര്‍ന്ന് തീപിടിച്ച ബഹുനില കെട്ടിടം ഭാഗികമായി തകര്‍ന്നു. സമീപത്തെ മറ്റൊരു കെട്ടിടവും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. നൂറിലധികം അഗ്നിശമന യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിയിട്ടുള്ളതായി സംശയിക്കുന്നു.
മുന്‍കരുതലെന്ന നിലയില്‍ മെട്രോ തീവണ്ടി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.