Home » » ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്‌ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയാകും.

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്‌ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയാകും.

Written By Unknown on Wednesday, 12 March 2014 | 11:00

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്‌ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയാകും. കോണ്‍ഗ്രസിന്റെ 13 സിറ്റിങ്‌ എം.പിമാരില്‍ 10 പേരും അതത്‌ മണ്ഡലങ്ങളില്‍ തന്നെ മല്‍സരിക്കും. തൃശൂരില്‍ പി.സി.ചാക്കോയ്‌ക്ക്‌ പകരം അനില്‍ അക്കര സ്‌ഥാനാര്‍ഥിയാവാനാണ്‌ സാധ്യത.

കോണ്‍ഗ്രസ്‌ തന്നെ മല്‍സരിക്കാന്‍ തീരുമാനിച്ച ഇടുക്കിയില്‍ സിറ്റിങ്‌ എംപി പിടി തോമസിന്‌ പകരം യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനാണ്‌ ടിക്കറ്റ്‌. തൃശൂരില്‍ പി.സി.ചാക്കോ പിന്മാറ്റത്തിന്‌ തയ്യാറെന്ന്‌ അറിയിച്ച സാഹചര്യത്തിലാണ്‌ അനില്‍അക്കരയുടെ പേര്‌ സജീവമായി പരിഗണനയിലുള്ളത്‌. ബാക്കിയുള്ളള 13 മണ്ഡലങ്ങളിലും സ്‌ഥാനാര്‍ഥിപ്പട്ടികയായി.

സിറ്റിങ്‌സീറ്റുകളില്‍ മല്‍സരം ഉറപ്പാക്കിയ എംപിമാര്‍: തിരുവനന്തപുരത്ത്‌ ശശിതരൂര്‍, പത്തനംതിട്ടയില്‍ ആന്റോ ആന്‍ണി, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്‌ , ആലപ്പുഴയില്‍ കെ.സി. വേണുഗോപാല്‍ , എറണാകുളത്ത്‌ കെവി തോമസ്‌, ചാലക്കുടിയില്‍ കെപി ധനപാലന്‍, കോഴിക്കോട്ട്‌ എംകെ രാഘവന്‍, വടകരയില്‍ മുല്ലപ്പള്ളിരാമചന്ദ്രന്‍ , വയനാട്ടില്‍ എം.ഐ ഷാനവാസ്‌, കണ്ണൂരില്‍ കെ സുധാകരന്‍.

മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന അധ്യക്ഷ ബിന്ദു കൃഷ്‌ണ ആറ്റിങ്ങലും കെ.എ. ഷീബ ആലത്തൂരിലും ടി.സിദ്ദിഖ്‌ കാസര്‍കോട്ടും സ്‌ഥാനാര്‍ഥികളാവും. ഔദ്യഗിക പ്രഖ്യാപനം നാളയാണ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.