Home » » എ.പി. അബ്‌ദുല്ലക്കുട്ടി എംഎല്‍എയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.

എ.പി. അബ്‌ദുല്ലക്കുട്ടി എംഎല്‍എയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.

Written By Unknown on Wednesday, 12 March 2014 | 10:31

എ.പി. അബ്‌ദുല്ലക്കുട്ടി എംഎല്‍എയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. കണ്ണൂരില്‍ സ്വകാര്യ ഹോട്ടലിനു മുന്നിലാണ്‌ തടഞ്ഞത്‌. സോളാര്‍ കേസ്‌ പ്രതി സരിത എസ്‌. നായരുടെ പരാതിയില്‍ രാജിവയ്‌ക്കണമെന്നും അബ്‌ദുല്ലക്കുട്ടിയെ അറസ്‌റ്റ്‌ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ്‌ തടഞ്ഞത്‌. പ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്‌തു നീക്കി. അബ്‌ദുല്ലകുട്ടിയെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ സണ്ണി ജോസഫ്‌ എംഎല്‍എയ്‌ക്കെതിരെയും കയ്യേറ്റ ശ്രമമുണ്ടായി. പ്രതിഷേധം അരമണിക്കൂര്‍ നേരം തുടര്‍ന്നു. ഡിസിസി നേതൃയോഗത്തില്‍ പങ്കെടുക്കുന്നതിനാണ്‌ അബ്‌ദുല്ലക്കുട്ടി വന്നതെന്ന്‌ സണ്ണി ജോസഫ്‌ എംഎല്‍എ പറഞ്ഞു.
അബ്‌ദുല്ലക്കുട്ടിയെ വളഞ്ഞുവച്ചതിനു ശേഷം തങ്ങളെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്യാനുള്ള നീക്കം വനിതാ പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്‌തു കൊണ്ടുപോകാനുള്ള ജീപ്പ്‌ വനിതാ പ്രവര്‍ത്തകരെ ഉപയോഗിച്ചാണ്‌ ഡിവൈഎഫ്‌ഐ ഇതു തടഞ്ഞത്‌. അതേസമയം, സരിത പരാതി നല്‍കിയത്‌ തിരുവനന്തപുരത്താണെന്നും തങ്ങള്‍ക്കതില്‍ ഇടപെടാനാകില്ലെന്നും പൊലീസ്‌ പ്രവര്‍ത്തകരോടു പറഞ്ഞു. പൊലീസ്‌ എത്തി അബ്‌ദുല്ലക്കുട്ടിയെ ഹോട്ടലിനുള്ളിലേക്ക്‌ മാറ്റി. തുടര്‍ന്ന്‌ പ്രവര്‍ത്തകരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു മാറ്റി. 12ല്‍ അധികം പ്രവര്‍ത്തകരെയാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു മാറ്റിയത്‌.
  മാനഭംഗക്കേസില്‍ പ്രതിയായ അബ്‌ദുല്ലക്കുട്ടിയെ ഉടന്‍ അറസ്‌റ്റ്‌ ചെയ്യണമെന്നും ജയരാജന്‍ കണ്ണൂരില്‍ ആവശ്യപ്പെട്ടു
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.