തൊടുപുഴ* ഹൈറേഞ്ച് സംരക്ഷണ സമിതി
നിര്‍ദേശിക്കുന്നയാള്‍ ഇടുക്കിയില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയാകും. സിപിഎം
ജില്ലാ നേതൃത്വവും സമിതിയും തമ്മില്‍ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏകദേശ
ധാരണയായി. സമിതിയുടെ നിയമോപദേശകനായ അഡ്വ. ജോയിസ് ജോര്‍ജിനാണ് പ്രഥമ
പരിഗണന.
പരസ്‌പരം സഹകരിക്കാനുള്ള വഴികള്‍ തേടി സിപിഎം ജില്ലാ നേതൃത്വം ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി ചര്‍ച്ചകളാരംഭിച്ചു. കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്റെ നിര്‍ദേശപ്രകാരം ജില്ലാ സെക്രട്ടറി എം.എം.മണിയും കെ.കെ.ജയചന്ദ്രനുമാണ് സമിതിയുമായി ചര്‍ച്ച നടത്തിയത്. ഇരുവര്‍ക്കുമായി ഒരു സ്‌ഥാനാര്‍ഥി മതിയെന്നും അയാളെ പൊതുസ്വതന്ത്ര്യനായി അവതരിപ്പിക്കാമെന്നും സിപിഎം നിര്‍ദേശം. ഇത്തരത്തില്‍ പരിഗണിക്കാവുന്നവരുടെ പട്ടികയും മുന്നോട്ട് വച്ചു.
ഫ്രാന്‍സിസ് ജോര്‍ജ്, ഡോ.പി.സി.സിറിയക്, അഡ്വ.ജോയിസ് ജോര്‍ജ്, പി.സി.തോമസ്, മാത്യൂ സ്‌റ്റീഫന്‍ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച പ്രമുഖര്‍. കേരളാ കോണ്‍ഗ്രസിന്റെ നിലപാടറിയാത്തതിനാല്‍ ഫ്രാന്‍സിസ് ജോര്‍ജിനുള്ള സാധ്യത മങ്ങി. ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയംഗമായ ഡോ.പി.സി.സിറിയക്കിനോട് താല്‍പര്യമില്ലെന്നാണ് സമിതിയുടെ നിലപാട്. രാഷ്‌ട്രീയക്കാരന്‍ സ്‌ഥാനാര്‍ഥിയാവെണ്ടെന്ന സമിതിയുടെ അഭിപ്രായം കേരളാ കോണ്‍ഗ്രസ് നേതാക്കളായ പി.സി.തോമസിനും മാത്യു സ്‌റ്റീഫനും തിരിച്ചടിയായി. സമിതിയുടെ നിയമോപദേശകനായ അഡ്വ.ജോയിസ് ജോര്‍ജിനാണ് അന്തിമപട്ടികയില്‍ മുന്‍തൂക്കം. എന്നാല്‍ ജോയിസിന്റെ കാര്യത്തില്‍ സംസ്‌ഥാന നേതൃത്വവുമായി ആലോചിച്ച ശേഷം മറുപടിയെന്നാണ് ജില്ലാ നേതൃത്വം സമിതിയെ അറിയിച്ചിരിക്കുന്നത്.