Home » » റാഗിങിനിരയായി മലയാളി വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ദൂരൂഹത തുടരുന്നു.

റാഗിങിനിരയായി മലയാളി വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ദൂരൂഹത തുടരുന്നു.

Written By Unknown on Tuesday, 11 March 2014 | 23:09

ബാംഗ്ലൂരില്‍ റാഗിങിനിരയായി ചികില്‍സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ദൂരൂഹത തുടരുന്നു. റാഗിങ്‌ നടന്നയുടന്‍ മരിച്ച അഹാബിന്റെ ബന്ധുക്കള്‍ കര്‍ണാടക പൊലീസില്‍ പരാതിപ്പെട്ടെങ്കിലും, അന്വേഷണമുണ്ടായില്ലെന്ന്‌ ആരോപിക്കുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ വിദ്യാര്‍ഥി സംഘടനകളും ബാംഗ്ലൂര്‍ മലയാളികളുടെ സംഘടനകളും രംഗത്തെത്തി. റാഗിങ്‌ സംബന്ധിച്ച്‌ ലഭിച്ച പരാതി പൊലീസിനു കൈമാറിയതായി കോളേജ്‌ അധിക-ൃതര്‍ വ്യക്‌തമാക്കി.
റാഗിങ്‌ നടന്ന ഉടന്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പൊലീസ്‌ കേസ്സെടുക്കാന്‍ തയ്യാറായില്ലെന്നാണ്‌ അഹാബിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്‌.കേസ്സെടുക്കാന്‍ അഹാബിന്റെ മൊഴിവേണമെന്ന്‌ പൊലീസ്‌ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചു.പൊലീസും കോളേജ്‌ അധികൃരും ചേര്‍ന്ന്‌ സംഭവം പുറം ലോകമറിയാതെ ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുകയായിരുവെന്നാണ്‌ ബാംഗ്ലൂരിലെ മലയാളി സംഘടനകളുടെ ആരോപണം.

വിദ്യാര്‍ഥികള്‍ക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ കോളേജിന്റെ നല്ലനടപ്പിനെ ബാധിക്കുമെന്നതിനാല്‍ ഒത്തുക്കി തീര്‍ക്കുകയാണ്‌ പതിവെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെടുന്നു . ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായരിക്കെയുണ്ടായ റാഗിങിന്റെ തുടര്‍ന്ന്‌ അഹാബ്‌ കോളേജില്‍ പരാതി നല്‍കിയിരുന്നു.അക്കാരണം പറഞ്ഞ്‌ സീനിയര്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ അഹാബിനെ നിരന്തരം മര്‍ദിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.എന്നാല്‍ റാങ്കിനെ തുടര്‍ന്ന്‌ ലഭിച്ച പരാതി പൊലീസിന്‌ കൈമാറിയെന്നാണ്‌ കോളേജ്‌ അധികൃതരുടെ വിശദീകരണം.കോളേജ്‌ ബാത്ത്‌ റൂമില്‍ മറിഞ്ഞ്‌ വീണ്‌ പരിക്കേറ്റാണ്‌ അഹാബിനെ ആശുപത്രിയിലാക്കിയതെന്നും റാഗിങിനെ കുറിച്ചറിയില്ലെന്നും കോളേജ്‌ അധികൃതര്‍ പറയുന്നു
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.