മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് മോഷണകുറ്റാമാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി സ്റ്റേഷനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍. മാളൂര്‍ കുത്തുകാട്ടില്‍ വീട്ടില്‍ അനീഷ(23) ആണ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അനീഷയെ മരിച്ചനിലയില്‍ കണ്ടത്തെിയത്.
സ്വര്‍ണവും എ.ടി.എം കാര്‍ഡും കവര്‍ന്ന കേസിലാണ് അനീഷയെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം എടപ്പാള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.പടിഞ്ഞാറങ്ങാടിയില്‍ നിന്ന് എടപ്പാളിലേക്കുള്ള ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ 10 പവന്‍ സ്വര്‍ണവും എ.ടി.എം കാര്‍ഡും മോഷ്ടിച്ച കേസില്‍ ബുധനാഴ്ചയാണ് അനീഷയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.