മംഗലാപുരം: മംഗലാപുരത്ത് അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച മാതാവിനും രണ്ടാനച്‌ഛനുമെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാവ് ഫൗസിയയെ പോലീസ് അറസ്‌റ്റു ചെയ്‌തു. രണ്ടാനച്‌ഛന്‍ മുഹമ്മദ് ഷാഫി ഒളിവിലാണ്. ഫൗസിയയുടെ ആദ്യ ഭര്‍ത്താവിലെ മകള്‍ ഫാഹിമയാണ് പീഡനങ്ങള്‍ക്ക് ഇരയായത്. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ ദേഹമാസകലം സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചിട്ടുണ്ട്. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിട്ടുണ്ട്. മകളെ രണ്ടാം ഭര്‍ത്താവ് പീഡിപ്പിക്കുന്നതിനെ എതിര്‍ക്കാതിരുന്ന ഫൗസിയ പീഡനത്തിന് കൂട്ടുനിന്നതായും പോലീസ് പറയുന്നു.







