Home » » എസ്‌.ഡി.പി.ഐ വാഹന പ്രചരണ റാലിക്ക്‌ നേരെ ആക്രമണം സ്‌ഥാനാര്‍ത്ഥി അടക്കം അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു.

എസ്‌.ഡി.പി.ഐ വാഹന പ്രചരണ റാലിക്ക്‌ നേരെ ആക്രമണം സ്‌ഥാനാര്‍ത്ഥി അടക്കം അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു.

Written By Unknown on Thursday, 3 April 2014 | 02:11

കാഞ്ഞങ്ങാട്‌: എസ്‌.ഡി.പി.ഐ വാഹന പ്രചരണ റാലിക്ക്‌ നേരെ ആക്രമണം. അക്രമത്തില്‍ സ്‌ഥാനാര്‍ത്ഥി എന്‍.യു. അബ്‌ദുല്‍ സലാം അടക്കം അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കാഞ്ഞങ്ങാട്‌ മീനാപ്പീസ്‌ പരിസരത്താണു സംഭവം. തലയ്‌ക്കും കൈയ്‌ക്കും പരിക്കേറ്റ അബ്‌ദുല്‍ സലാമിനെ കാസര്‍ഗോഡ്‌ കെയര്‍വെല്‍ ആശുപത്രിയിലും പ്രവര്‍ത്തകരായ ഫാറൂഖ്‌ പുതിയകോട്ട, റംഷീദ്‌ തൈക്കടപ്പുറം, മുഹമ്മദ്‌ അലി തൈക്കടപ്പുറം, ഷുഐബ്‌ മീനാപ്പീസ്‌ എന്നിവരെ പരിക്കുകളോടെ കാഞ്ഞങ്ങാട്‌ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ വേണ്ടി അബ്‌ദുല്‍ സലാം വാഹനത്തില്‍ നിന്നും ഇറങ്ങുമ്പോഴാണ്‌ അക്രമം നടന്നത്‌. 20 ഓളം വരുന്ന മുസ്ലിം ലീഗ്‌ പ്രവര്‍ത്തകരാണ്‌ അക്രമണം നടത്തിയതെന്നു എസ്‌.ഡി.പി.ഐ ആരോപിച്ചു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.