Home » » എസ്ബിഐ സേവനങ്ങള്‍ ഇനി റിലയന്‍സ് വഴി.

എസ്ബിഐ സേവനങ്ങള്‍ ഇനി റിലയന്‍സ് വഴി.

Written By Unknown on Wednesday, 30 April 2014 | 20:30

തിരുവനന്തപുരം: ബാങ്കിങ് സേവനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അനില്‍ അംബാനിയുടെ ഉടമസ്ഥതിയുള്ള റിലയന്‍സ് മണി ഇന്‍ഫ്രാസ്ട്രക്ചറും(ആര്‍എംഐഎല്‍) തമ്മില്‍ കരാര്‍. ഇതു പ്രകാരം എസ്ബിഐയുടെ ബങ്കിങ് ഇടപാടുകള്‍ നടത്തുന്നതിനു റിലയന്‍സിന് അധികാരം ലഭിക്കും. 2013 ഒക്ടോബര്‍ അഞ്ചിന്റെ മുന്‍കാല പ്രാബല്യത്തോടെ കഴിഞ്ഞ ഫെബ്രുവരി 25നാണ് ഇതു സംബന്ധിച്ച കരാര്‍ നിലവില്‍വന്നത്. 

കരാര്‍ പ്രകാരം റിലയന്‍സ് മണി ഇന്‍ഫ്രാസ്ട്രക്ചര്‍ എസ്ബിഐയുടെ സര്‍വീസ് പ്രൊവൈഡറായി പ്രവര്‍ത്തിക്കും.  എസ്ബിഐയിലേക്കുള്ള ചെറിയ ഡിപ്പോസിറ്റുകള്‍ സ്വീകരിക്കാനാകും. ഭവന വായ്പ, വാഹന വായ്പ, ചെറുകിട വായ്പ, സ്വര്‍ണപ്പണയ വായ്പ, ക്രെഡിറ്റ് കാര്‍ഡ്, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, കറണ്ട് അക്കൗമ്ട്, സേവിങ്സ് ബാങ്ക് അഖ്കൗണ്ട്, ടേം ഡെപ്പോസിറ്റ്, റെക്കറിങ് ഡെപ്പോസിറ്റ്, മ്യൂച്ചല്‍ ഫണ്ട്സ് തുടങ്ങിയ ബാങ്കിങ് ഇടപാടുകള്‍ ഇനി റിലയന്‍സ് വഴി നടത്താന്‍ കഴിയും. 

ഒരു വര്‍ഷത്തെക്കാണ് ഇപ്പോള്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഇതു പുതുക്കാന്‍ കഴിയും. എസ്ബിഐയുടെ സേവനങ്ങള്‍ പ്രചരിപ്പിക്കുകയെന്നതാണു റിലന്‍സുമായുള്ള കരാറിലെ പ്രധാന വ്യവസ്ഥ. കരാര്‍ പ്രാബല്യത്തില്‍വന്നതോടെ വലിയ ബാങ്ക് ഇടപാടുകള്‍ ഒഴികെയുള്ള ഒട്ടുമിക്ക ഇടപാടുകളും റിലയന്‍സിനു സാധിക്കുമെന്ന സ്ഥിതിയായി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.