Home » » ദിഗ്‌വിജയ് സിംഗിന്റെ അവിഹിതബന്ധത്തെ ന്യായീകരിച്ച് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ദിഗ്‌വിജയ് സിംഗിന്റെ അവിഹിതബന്ധത്തെ ന്യായീകരിച്ച് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Written By Unknown on Wednesday, 30 April 2014 | 20:26

തിരുവനന്തപുരം: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ അവിഹിത ബന്ധത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ്. സദാചാരവാദത്തില്‍ തനിക്ക് ഒരു വിശ്വാസവുമില്ലെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ദിഗ്‌വിജയ്‌ സിംഗ്‌ കല്ല്യാണം കഴിക്കാന്‍ പോകുന്നതിനു മുന്‍പുതന്നെ അതേക്കുറിച്ച്‌ തുറന്നു പറഞ്ഞുവെന്നും എന്നാല്‍ മോഡിയാകട്ടെ, മറ്റെല്ലാക്കാര്യത്തിലുമെന്നപോലെ സ്വന്തം വിവാഹത്തേക്കുറിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ബല്‍റാം ഫേസ്ബുക്കില്‍ പറയുന്നു. 

സ്വന്തം മാരിറ്റല്‍ സ്റ്റാറ്റസ്‌ നിയമപരമായിത്തന്നെ വെളിപ്പെടുത്തേണ്ട സാഹചര്യങ്ങളില്‍നിന്ന് മൗനം പൂണ്ട്‌ ഒളിച്ചോടുന്നത്‌ വ്യത്യസ്തമായ കാര്യമാണെന്ന് പറയുന്ന പോസ്റ്റ് "ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം (തൊടാത്തതും) കുറ്റം" എന്ന ചിലരുടെ മനോഭാവം മാത്രമാണെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.