തിരുവനന്തപുരം: തിരുവനന്തപുരം-മംഗലാപുരം എക്‌സ്‌പ്രസില്‍ (ട്രെയിന്‍
നമ്പര്‍ 16347) വികലാംഗരുടെ കോച്ചിന് അംഗവൈകല്യം. തകര്‍ന്ന വാതിലും
പ്രവൃത്തിപ്പിക്കാന്‍ കഴിയാത്ത വാല്‍വും മറ്റുമായാണ് ഇതു സര്‍വീസ്
നടത്തുന്നത്. ഇന്നലെ തിരുവനന്തപുരത്തു നിന്നു മംഗലാപുരത്തേക്കു പുറപ്പെട്ട
ട്രെയിനില്‍ വകലാംഗര്‍ക്കായുള്ള കോച്ചിലാണ് ഈ ദുരവസ്ഥ.
ട്രെയിനിലെ കക്കൂലില്‍ ക്ലോസറ്റിലേക്കു വെള്ളം തുറക്കാനുള്ള വാള്‍വില്‍ അമര്‍ത്താനുള്ള ഭാഗത്തുള്ളത് ഒരു കമ്പിമാത്രം. ശക്തമായി അമര്‍ത്തിയാല്‍ മാത്രമേ വെള്ളം തുറന്ന് ക്ലോസറ്റ് വൃത്തിയാക്കാന്‍ കഴിയൂ. ഇതിനായി അമര്‍ത്തിയാല്‍ കമ്പി കൈയില്‍ തുളഞ്ഞു കയറും. ഇതോടെ, ഇതില്‍ കയറിയ വികലാംഗര്‍ കാര്യം കഴിഞ്ഞ് ക്ലോസറ്റ് വൃത്തിയാക്കാതെ ഇറങ്ങുകയായിരുന്നു. ഇതു കാരണം കോച്ചില്‍ മലത്തിന്റെയും മൂത്രത്തിന്റെയും ദുര്‍ഗന്ധം പരന്ന് ഇരിക്കാന്‍ കഴിയാത്ത സ്ഥിതിയായി. തൊട്ടടുത്ത ലഗേഡ് വാനില്‍ നിന്നു മല്‍സ്യത്തിന്റെയും മറ്റും ദുര്‍ഗന്ധം കൂടിയായതോടെ ജനലും വാതിലും അടച്ച് മൂക്കുപൊത്തി യാത്ര ചെയ്യേണ്ട സ്ഥിതിയായിരുന്നു കോച്ചില്‍. ഇതിന്റെ ഒരു വാതിലും ശരിയായി അടക്കാനോ തുറക്കാനോ കഴിയാത്ത വിധം പൂട്ട് ഇളകിയതാണ്. നടക്കാന്‍ പോലും കഴിയാത്ത വികലാംഗര്‍ക്ക് മൊബൈല്‍ഫോണ്‍ ചാര്‍ജു ചെയ്യാനുള്ള സംവിധാനം പോലും ഇതിലില്ല. മറ്റു ജനറല്‍കോച്ചുകളിലടക്കം ഇതുണ്ടെന്നിരിക്കെയാണ് വികലാംഗരോട് ഈ അവഗണന.