Home » » കന്നുകാലികളെ കടത്തിയ യുവാവ്‌ വെടിയേറ്റു മരിച്ചത്‌ ചെക്‌പോസ്‌റ്റില്‍നിന്ന്‌ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍.

കന്നുകാലികളെ കടത്തിയ യുവാവ്‌ വെടിയേറ്റു മരിച്ചത്‌ ചെക്‌പോസ്‌റ്റില്‍നിന്ന്‌ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍.

Written By Unknown on Thursday, 1 May 2014 | 02:01


ശൃംഗേരി: കന്നുകാലികളെ കടത്തിയ യുവാവ്‌ വെടിയേറ്റു മരിച്ചത്‌ ചെക്‌പോസ്‌റ്റില്‍ നിന്ന്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴെന്ന്‌ പോലീസ്‌. മംഗലാപുരം സൂറത്‌കല്‍ കൃഷ്‌ണാപുരയിലെ ജോക്കട്ട മുഹമ്മദ്‌ കബീര്‍(23) ആണ്‌ 19ന്‌ മരിച്ചത്‌. ശൃംഗേരി താനിക്കോട്‌ ചെക്‌പോസ്‌റ്റിലായിരുന്നു സംഭവം. വെടിവെപ്പു സംബന്ധിച്ച്‌ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ പോലീസ്‌ സര്‍ക്കാരിന്‌ സമര്‍പ്പിച്ചു.

കന്നുകാലികളെ കടത്തുന്നതിനിടെ ചെക്‌പോസ്‌റ്റില്‍ ഉണ്ടായിരുന്ന നക്‌സല്‍ വിരുദ്ധ സേനാംഗങ്ങള്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതോടെ കബീറും മറ്റു രണ്ടു പേരും ഇറങ്ങി ഓടി. ഇതോടെയാണു നക്‌സലെന്നു കരുതി വെടിവെച്ചത്‌. കബീറിനുൂ വെടിയേറ്റു. മറ്റു രണ്ടു പേര്‍ ഓടി മറഞ്ഞു.- റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍സ്‌റ്റബിള്‍ നവീന്‍ ജി. നായിക്‌ എകെ-47 തോക്കുപയോഗിച്ച്‌ 10 റൗണ്ട്‌ വെടിവെച്ചിരുന്നു. ഇതില്‍ മൂന്നെണ്ണം കബീറിനു കൊണ്ടു. രണ്ടെണ്ണം പുറത്തും ഒന്നു കൈയുടെ പിന്‍ഭാഗത്തുമാണ്‌. പിന്നില്‍ നിന്ന്‌ ഓടി രക്ഷപ്പെടുമ്പോള്‍ വെടിയേറ്റുവെന്നാണ്‌ ഇത്‌ വ്യക്‌തമാക്കുന്നത്‌. വളരെ അടുത്തു നിന്നല്ല കബീറിനു വെടിയേറ്റത്‌.- റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.