Home » » കോടികളുടെ സ്‌ഫോടക വസ്‌തു ശേഖരം: മലയാളി യുവാവിനെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു.

കോടികളുടെ സ്‌ഫോടക വസ്‌തു ശേഖരം: മലയാളി യുവാവിനെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു.

Written By Unknown on Thursday, 1 May 2014 | 02:04


മംഗലാപുരം: കാര്‍ക്കളയില്‍ കോടിക്കണക്കിനു രൂപയുടെ സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടിയ സംഭവത്തില്‍ മലയാളി യുവാവ്‌ യുവാവ്‌ പൊലീസ്‌ കസ്റ്റഡിയില്‍ റിമാന്‍ഡില്‍. മുഖ്യപ്രതി താടുപുഴ തുരുത്തിക്കര ടി.കെ. ബിജുവിനെ(45)യാണ്‌ റിമാന്‍ഡു ചെയ്‌തത്‌. വിശതമായി ചോദ്യം ചെയ്യുന്നതിന്‌ ഇയാളെ മെയ്‌ 4വരെ പൊലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. ഡല്‍ഹിക്കടുത്ത്‌ ഹരിയാന ഗുഡ്‌ഗാവില്‍ നിന്ന്‌ ഞായറാഴ്‌ച രാത്രിയാണ്‌ കാര്‍ക്കള പൊലീസ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌.

മാര്‍ച്ച്‌ അവസാന വാരം മൊത്തം 95 ടണ്‍ അമോണിയം നൈട്രേറ്റ്‌, 1.20 ലക്ഷം ഡിറ്റനേറ്ററുകള്‍, 800 ജലാറ്റിന്‍ സ്‌റ്റിക്കുകള്‍, 23,000 മീറ്റര്‍ വയര്‍ എന്നിവ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ്‌ അറസ്റ്റ്‌. മറ്റു സ്‌ഥലങ്ങളില്‍ ബിജുവിന്റെയും സുഹൃത്തുക്കളുടെയും ഉടമസ്‌ഥതയിലുള്ള റബര്‍ തോട്ടങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയിലാണ്‌ ഇവ ഒളിപ്പിച്ചത്‌. ാര്‍ക്കള നക്രെയില്‍ ബിജു തോമസിന്റെ റബര്‍ തോട്ടത്തില്‍ നിന്നണ്‌ മാര്‍ച്ച്‌ 25ന്‌ ആണ്‌ ആദ്യം സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടിയത്‌. ഇതോടെ ബിജു ഒളിവില്‍ പോയിരിക്കുകയായിരുന്നു. തുടര്‍ന്നു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പിടിയിലായത്‌.

നേരത്തെയും ഇയാള്‍ സ്‌ഫോടക വസ്‌തു കേസില്‍ പിടിയിലായിട്ടുണ്ട്‌. ബാംഗ്‌ളൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ ഇയാളെ ചോദ്യം ചെയ്‌തിരുന്നു. തീവ്രവാദികള്‍ക്ക്‌ സ്‌ഫോടക വസ്‌തുക്കള്‍ ലഭ്യമാക്കിയെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്‌. അന്ന്‌, തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു. 2007ല്‍ അന്നത്തെ എഎസ്‌പി ലഭുറാമിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡില്‍ കാര്‍ക്കള അജേക്കറില്‍ നിന്നു സ്‌ഫോടക വസ്‌തു ശേഖരം പിടികൂടുകയും ബിജുവിനെ അറസ്‌റ്റു ചെയ്യുകയും ചെയ്‌തിരുന്നു. 2011ല്‍ കാസര്‍കോട്‌ ബദിയട്‌ക്ക പൊലീസും കാര്‍ക്കളയിലെത്തി ഇയാളെ അറസ്‌റ്റു ചെയ്‌തിട്ടുണ്ട്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.