മലയാളത്തിലെ യുവ സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജിനെയും ഫഹദ് ഫാസിലിനെയും ഇന്ദ്രജിത്തിനെയും ഒരുമിച്ച് അണിനിരത്തി പുതിയ ചിത്രവുമായി ലിജോ ജോസ് പെല്ലിശേരി വരുന്നു. ചിത്രത്തിന്‍െറ പേര് -ഇരട്ടക്കുഴല്‍: ഡബിള്‍ ബാരല്‍.
സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍െറ ആദ്യ പോസ്റ്റര്‍ ഡിസൈന്‍ പുറത്തുവിട്ടതോടെ ആരാധകരും യുവാക്കളും ആവേശത്തിലാണ്. ആഗസ്റ്റ് സിനിമാസും ആമേന്‍ മൂവി മൊണാസ്റ്ററീസുമാണ് നിര്‍മിക്കുന്നത്. ‘ആമേന്’ ശേഷം ലിജോ ഒരുക്കുന്ന ചിത്രമാണിത്.
മെയ് പകുതിയോടെ ചിത്രീകരണം തുടങ്ങുമെന്നറിയുന്നു. ‘അടിയില്ല, വെടി മാത്രം’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം എല്ലാ ചേരുവകളും അടങ്ങുന്ന കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയ്നര്‍ ആയിരിക്കും.
ഇതേ താരനിരയില്‍, ‘ആന്‍റിക്രൈസ്റ്റ്’ എന്ന ചിത്രം നേരത്തെ ലിജോ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ ചിത്രത്തിന്‍െറ നിര്‍മാണ ചെലവ് കൂടുതല്‍ ആകുമെന്നതിനാല്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരുന്നു. പിന്നീടാണ്, ‘ഇരട്ടക്കുഴല്‍’ എന്ന പുതിയ ചിത്രം പ്രഖ്യാപിക്കുന്നത്. അതേസമയം, ഈ ചിത്രത്തിനും 10 കോടിയോളം നിര്‍മാണച്ചെലവാകുമെന്നാണ് കേള്‍ക്കുന്നത്.








