Home » » നിലവാരമില്ലാത്ത ബാറുകളുടെ കാര്യത്തില്‍ രണ്ടുവട്ടം ചേര്‍ന്നിട്ടിട്ടും ഏകോപനസമിതിയില്‍ സമവായമായില്ല.

നിലവാരമില്ലാത്ത ബാറുകളുടെ കാര്യത്തില്‍ രണ്ടുവട്ടം ചേര്‍ന്നിട്ടിട്ടും ഏകോപനസമിതിയില്‍ സമവായമായില്ല.

Written By Unknown on Wednesday, 23 April 2014 | 11:03

നിലവാരമില്ലാത്ത ബാറുകളുടെ കാര്യത്തില്‍ കെപിസിസി, സര്‍ക്കാര്‍ ഏകോപനസമിതിയില്‍ തീരുമാനമായില്ല. 418 ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം എടുക്കുന്നത്‌ മാറ്റിവച്ചു. ഇന്ന്‌ രണ്ടുവട്ടം ചേര്‍ന്നിട്ടിട്ടും ഏകോപനസമിതിയില്‍ സമവായമായില്ല. തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വി.എം സുധീരന്‍ ആവശ്യപ്പെട്ടു. കെ.പി.സി.സിയില്‍ തീരുമാനമാകാത്തതിനാല്‍ യു.ഡി.എഫ്‌ വിഷയം ചര്‍ച്ച ചെയ്‌തേക്കില്ല.
ടു സ്‌റ്റാര്‍ സര്‍ട്ടിഫിക്കറ്റും നിലവാരവുമുളള ബാറുകള്‍മാത്രം തുറന്നാല്‍ മതിയെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്‍ പറഞ്ഞു. നിലവാരമുയര്‍ത്താന്‍ സമയം നല്‍കി താല്‍ക്കാലികമായി തുറക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും മുഖ്യമന്ത്രിയെ പിന്തുണച്ചു. നിലവാരമുയര്‍ത്താന്‍ അടുത്ത അബ്‌കാരിവര്‍ഷംവരെ സമയം നല്‍കണമെന്ന്‌ എക്‌സൈസ്‌ മന്ത്രി കെ.ബാബു ആവശ്യപ്പെട്ടു. കലക്‌ടര്‍മാരുടെ സമിതിയെ വച്ച്‌ നിലവാരം പരിശോധിക്കാമെന്നും നിര്‍ദേശം ഉയര്‍ന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.