ക്രിക്കറ്റ് താരം സഞ്ജു വി.സാംസണിന്റെ പിതാവിനെ പൊലീസ് സ്‌റ്റേഷനില്‍ വെച്ച് എസ്.ഐ അപമാനിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്‌റ്റേഷനിലെ എസ് ഐയാണ് സഞ്ജുവിന്റെ പിതാവ് സാംസണെ അപമാനിച്ചത്.
കഴിഞ്ഞയിടെ സഞ്ജുവിന്റെ വീട്ടില്‍ നിന്ന് നിരവധി ട്രോഫികളും മെഡലുകളും മോഷണം പോയിരുന്നു. കേസിന്റെ കാര്യത്തിനായി സ്‌റ്റേഷനില്‍ എത്തിയ സാംസണോട് സഞ്ജുവിന് ലഭിച്ച ട്രോഫികള്‍ ആക്രിയല്ലേ എന്ന്പറഞ്ഞ് എസ്.ഐ അപമാനിക്കുകയായിരുന്നു. ഐ.പി.എല്ലില്‍ മികച്ച യുവതാരത്തിനടക്കം ലഭിച്ച ട്രോഫികളാണ് വീട്ടില്‍ നിന്നും മോഷണം പോയത്.







