Home » » അച്ഛനും അയല്‍വാസിയും ചേര്‍ന്ന് പതിനൊന്നുകാരിയെ പീഡിപ്പിച്ചു.

അച്ഛനും അയല്‍വാസിയും ചേര്‍ന്ന് പതിനൊന്നുകാരിയെ പീഡിപ്പിച്ചു.

Written By Unknown on Friday, 9 May 2014 | 18:44

തിരുവനന്തപുരം ചെന്പഴന്തിയില്‍ അച്ഛനും അയല്‍വാസിയും ചേര്‍ന്ന് പതിനൊന്നുകാരിയെ പീഡിപ്പിച്ചു. അയല്‍വാസിയായ 65കാരനെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛന്‍ സജി ഒളിവിലാണ്. 

ചെന്പഴന്തി സ്വദേശിനിയായ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല.അച്ഛനുംഅമ്മയുംപിണങ്ങിപ്പിരിഞ്ഞതിനെത്തുടര്‍ന്ന് കുട്ടിയെ പൂജപ്പുര കരുണാലയത്തിലേക്ക് മാറ്റി. കരുണാലയത്തില്‍ വച്ച് നടത്തിയ കൗണ്‍സിലിംഗിലാണ് ക്രൂരമായ പീഡനകഥ കുട്ടി അധികൃതരോട് പറയുന്നത്.

ഒന്പതാം വയസ്സില്‍ അച്ഛനാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ആദ്യം പീഡിപ്പിച്ചത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അയല്‍വാസിയായ പങ്കജാക്ഷന്‍ നായര്‍ കുട്ടിയെ പീഡീപ്പിച്ചിരുന്നത്. നിരവധി തവണ പെണ്‍കുട്ടി ഇത്തരത്തില്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് മൊഴി നല്‍കി.

കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ അറിഞ്ഞ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് പൊലീസിനെ സമീപിച്ചത്. തുടര്‍ന്നാണ് അയല്‍ക്കാരനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ അച്ഛന്‍ സജിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെണ്‍കുട്ടിയെ പൂജപ്പുര നിര്‍ഭയ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.