Home » » മലയാളി യുവതിയുടെ ഐസിഐസിഐ അക്കൗണ്ടില്‍ നിന്നും ഒന്നരലക്ഷത്തോളം രൂപ വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് തട്ടിയെടുത്തായി പരാതി.

മലയാളി യുവതിയുടെ ഐസിഐസിഐ അക്കൗണ്ടില്‍ നിന്നും ഒന്നരലക്ഷത്തോളം രൂപ വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് തട്ടിയെടുത്തായി പരാതി.

Written By Unknown on Friday, 9 May 2014 | 18:39

കോഴിക്കോട്: മലയാളി യുവതിയുടെ എടിഎം അക്കൗണ്ടില്‍ നിന്നും ഒന്നരലക്ഷത്തോളം രൂപ വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് തട്ടിയെടുത്തായി പരാതി. ചാലിയം സ്വദേശി ജസ്‌നയുടെ ഐസിഐസിഐ എടിഎം അക്കൗണ്ടില്‍ നിന്നാണ് പല തവണയായി വന്‍ തുക അജ്ഞാതര്‍ തട്ടിയെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടികളുണ്ടാവുന്നില്ലെന്ന് ജസ്‌നയുടെ ഭര്‍ത്താവ് ജിദ്ദയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഐസിഐസിഐ ബാങ്കിന്റെ സൂറത്ത് ബ്രാഞ്ചില്‍ നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നത്. ഗുജറാത്തില്‍ പിതാവിനൊപ്പം താമസിച്ചിരുന്ന കാലത്താണ് ജസ്‌ന സൂറത്ത് ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങുന്നത്. ഇന്ത്യയില്‍ എവിടെ നിന്നും ഈ എടിഎം അക്കൗണ്ട് ഉപയോഗപ്പെടുത്താമെന്നതിനാല്‍ പിന്നീട് നാട്ടില്‍ തിരിച്ചെത്തിയിട്ടും ഇത് മാറ്റിയിരുന്നില്ല. പിന്നീട് രാമനാട്ടുകര ബ്രാഞ്ചിലാണ് ജസ്‌ന പണമടച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് 26 ന് ജസ്‌നയുടെ അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിച്ചതായുള്ള എസ്എംഎസ് ലഭിച്ചു. താന്‍ തുക പിന്‍വലിച്ചില്ലെന്ന് കാണിച്ച് കസറ്റമര്‍ കെയറുമായി ബന്ധപ്പെടുകയും കാര്‍ഡ് ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തു. രാമനാട്ടുകര ബ്രാഞ്ചില്‍ നിന്നും എടുത്ത സ്‌റ്റേറ്റ്‌മെന്റ് പ്രകാരം മാര്‍ച്ച് 24 നും 26 നും ഇടയ്ക്ക് 15 തവണയായി 1, 48,200 രൂപ പിന്‍വലിച്ചതായി കണ്ടെത്തി. ഇത് സംബന്ധിച്ച് സൂറത്ത് ബ്രാഞ്ചില്‍ ജസ്‌ന പരാതി നല്‍കിയെങ്കിലും അനുകൂലമായ യാതൊരു നടപടിയുമുണ്ടായില്ല. എടിഎം തട്ടിപ്പ് സംബന്ധിച്ച് ഗുജറാത്ത് പോലീസിനും ബാങ്ക് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.