കോട്ടയം: ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍’ എന്ന പുസ്തകം കേരളത്തില്‍ നിരോധിക്കാന്‍ നീക്കം നടക്കുന്നതായി സൂചന ലഭിച്ചെന്ന് രവി ഡീസി. ഇക്കാര്യം ഉന്നയിച്ച് അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട ലീഗല്‍ അഡൈ്വസര്‍ വെള്ളിയാഴ്ച സംസ്ഥാന ചീഫ് സെക്രട്ടറിയെ കാണുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പുസ്തകം സമുദായസ്പര്‍ധ വളര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കങ്ങള്‍. പുസ്തകത്തിന്‍െറ 5000 കോപ്പികള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ല. പകരം പ്രസാധകന് സംരക്ഷണം നല്‍കണം. മഠത്തെക്കുറിച്ച് പരാമര്‍ശമുള്ള പുസ്തകം ഇറക്കിയപ്പോള്‍ ആക്രമണം നേരിടേണ്ടിവന്ന സാഹചര്യത്തില്‍ എം.ടിയുടെ ‘രണ്ടാമൂഴ’മോ ഒ.വി. വിജയന്‍െറ ‘ധര്‍മപുരാണ’മോ ഇനി പ്രസിദ്ധീകരിക്കാന്‍ കഴിയില്ല. പുസ്തകം പ്രസിദ്ധീകരിക്കുംമുമ്പ് അമൃതാനന്ദമയി മഠത്തില്‍നിന്ന് രണ്ടുപേര്‍ സമീപിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു. മഠത്തിന്‍െറ ആശയങ്ങള്‍ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെങ്കിലും പ്രസിദ്ധീകരിക്കാന്‍ തയാറാണെന്ന് അറിയിച്ചു. അക്രമങ്ങള്‍ക്കു പിന്നില്‍ മഠവുമായി ബന്ധപ്പെട്ടവരാണെന്ന് കരുതുന്നില്ല. ഹെറിറ്റേജ് ഷോപ്പിനു നേരെയുണ്ടായ ആക്രമണം ആവേശത്തിന്‍െറ പുറത്താകുമെന്ന് കരുതി ആദ്യം പൊലീസില്‍ പരാതിപ്പെട്ടില്ല. തുടര്‍ന്ന് രാത്രി വീട്ടിലേക്ക് കല്ളേറുണ്ടായപ്പോഴാണ് പരാതിപ്പെട്ടത്. പൊലീസ് ഉടന്‍ എത്തി അന്വേഷണം തുടങ്ങിയിരുന്നു. സംഭവത്തിനുശേഷം മഠത്തിന്‍െറ ദൂതന്‍ ബന്ധപ്പെട്ട് പങ്കില്ളെന്ന് അറിയിച്ചു. തങ്ങള്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെ ഡി.സി പുസ്തകപ്രദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. അവിടെ ഒരു പുസ്തകത്തിനുനേരെയും പ്രതിഷേധം ഉയര്‍ന്നിട്ടില്ളെന്നും രവി ഡീസി പറഞ്ഞു. ഡി.സി പബ്ളിക്കേഷന്‍ മാനേജര്‍ ശ്രീകുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.