Home » » ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പ് സംബന്ധിച്ച് സര്‍ക്കാരും രാജകുടുംബവുമായി ഒരു ഒത്തുകളിയില്ലെന്ന് വി.എസ് ശിവകുമാര്‍.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പ് സംബന്ധിച്ച് സര്‍ക്കാരും രാജകുടുംബവുമായി ഒരു ഒത്തുകളിയില്ലെന്ന് വി.എസ് ശിവകുമാര്‍.

Written By Unknown on Tuesday, 17 June 2014 | 23:39

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് സംബന്ധിച്ച് സര്‍ക്കാരും രാജകുടുംബവുമായി ഒരു ഒത്തുകളിയില്ലെന്ന് ദേവസ്വംമന്ത്രി വി.എസ് ശിവകുമാര്‍. ക്ഷേത്രത്തിലെ അമൂലവസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടില്ല. അമൂല്യവസ്തുക്കള്‍ നഷ്ടപ്പെട്ടെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കോടതി നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സര്‍ക്കാരിന്റെ നിലപാട് ഓഗസ്റ്റ് ആറിനു മുന്‍പു കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ ഭരണം രാജകുടുംബത്തിന്റെ പക്കല്‍ നിന്ന് മാറ്റേണ്ട ആവശ്യമില്ലെന്ന സത്യവാങ്മൂലം കോടതിയില്‍ നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആണെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

രാജകുടുംബത്തിന്റെ വിശ്വാസ്യതയുടെ തെളിവാണ് അമൂല്യനിധി ശേഖരമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അമൂല്യനിധി ശേഖരം മ്യൂസിയമാക്കുന്നതു പരിഗണിക്കും. ഇതിനായി സുപ്രീംകോടതിയുടെ അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു.രാജകുടുംബത്തെ അടച്ചാക്ഷേപിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.