Home » » കേരളത്തിലെ അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കച്ചവട ലക്ഷ്യത്തോടെ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍.

കേരളത്തിലെ അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കച്ചവട ലക്ഷ്യത്തോടെ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍.

Written By Unknown on Tuesday, 17 June 2014 | 23:33


റാഞ്ചി: കേരളത്തിലെ അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കച്ചവട ലക്ഷ്യത്തോടെയാണെന്ന് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. ഝാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവത്തിലാണ് ലേബര്‍ കമ്മീഷണറെ സര്‍ക്കാര്‍ അന്വേഷണത്തിന് നിയോഗിച്ചത്. സര്‍ക്കാരില്‍ നിന്നു ഗ്രാന്റും വിദേശത്തുനിന്നും സഹായവും ലഭിക്കുന്നതിനു വേണ്ടിയാണ് ഇത്തരം അനാഥായലങ്ങള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി ഹേമന്ദ് മസാറന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് ജില്ലയിലെ മുക്കം അനാഥാലയത്തെകുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

മികച്ച വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കേരളത്തിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന കുട്ടികളെ കഴിഞ്ഞ ദിവസങ്ങളിലാണ് മടക്കി അയച്ചത്. സംഭവത്തില്‍ മനുഷ്യക്കടത്ത് അടക്കമുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് തേടിയത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.