മലപ്പുറം: മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ ചരമദിനം മലപ്പുറത്ത്
ആചരിച്ചത് ഗ്രൂപ്പ് തിരിഞ്ഞ്. എ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള
അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ് സ്‌മാരക ട്രസ്റ്റിന്റെ നേതൃത്വത്തിലാണ്
ഇത്രയും കാലം ജില്ലാ ആസ്ഥാനത്ത് അനുസ്‌മരണ പരിപാടി നടത്തിയിരുന്നത്.
അതില്‍ കോണ്‍ഗ്രസ്സിലെ എല്ലാ വിഭാഗങ്ങളും പങ്കെടുക്കുകയായിരുന്നു പതിവ്.
എന്നാല്‍, ഇത്തവണ ഗ്രൂപ്പിസം അനുസ്‌മരണ പരിപാടിയിലേക്കും വ്യാപിച്ചു. സ്‌മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മലപ്പുറം കുന്നുമ്മലിലെ കെ.പി.എസ്.ടി.യു. ഹാളില്‍ അനുസ്‌മരണ പരിപാടി നടന്നപ്പോള്‍ ഐ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ ഡലീഷ്യയിലെ ഹാളിലായിരുന്നു അനുസ്‌മരണം. സ്‌മാരക ട്രസ്റ്റിന്റെ പരിപാടികള്‍ക്ക് വീക്ഷണം മുഹമ്മദ് നേതൃത്വം നല്‍കിയപ്പോള്‍ ഐ വിഭാഗത്തിന്റെ പരിപാടിക്ക് പെരുമ്പള്ളി സെയ്‌തായിരുന്നു നേതൃത്വം നല്‍കിയത്. മുന്‍കൂട്ടിതന്നെ സ്‌മാരക ട്രസ്റ്റ് അനുസ്‌മരണ പരിപാടികള്‍ പ്ലാന്‍ ചെയ്‌തിരുന്നു.
മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അനില്‍കുമാര്‍, സാഹിത്യകാരന്‍ സി രാധാകൃഷ്‌ണന്‍, കെ.പി.സി.സി. ഭാരവാഹികള്‍, ഡി.സി.സി. പ്രസിഡണ്ട് എന്നിവരുടെയെല്ലാം പേരുകള്‍ നോട്ടീസില്‍ ചേര്‍ക്കുകയും ചെയ്‌തു. രണ്ടു ദിവസം മുമ്പ് മാത്രമാണ് ഐ ഗ്രൂപ്പ് വേറിട്ട് അനുസ്‌മരണ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സ്‌മാരക ട്രസ്റ്റിന്റെ അനുസ്‌മരണ ചടങ്ങ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്‌ഘാടനം ചെയ്‌തു.
ഐ വിഭാഗത്തിന്റെ പരിപാടിക്ക് ഉദ്‌ഘാടകനായത് മന്ത്രി എ പി അനില്‍കുമാറാണ്. സ്‌മാരക ട്രസ്റ്റിന്റെ പരിപാടികളില്‍ നിന്ന് എ പി അനില്‍കുമാറും കെ.പി.സി.സി. സെക്രട്ടറി കെ പി അബ്‌ദുല്‍ മജീദും വിട്ടുനില്‍ക്കുകയും ചെയ്‌തു. മജീദ് ഐ വിഭാഗത്തിന്റെ പരിപാടിയില്‍ അനില്‍കുമാറിനോടൊപ്പം പങ്കെടുക്കുകയും ചെയ്‌തു. ഇന്ദിരാഗാന്ധി അനുസ്‌മരണം ഡി.സി.സി. ഓഫീസില്‍ എ ഗ്രൂപ്പ് തനിച്ച് നടത്തിയതാണ് ഐ വിഭാഗത്തെ ചൊടിപ്പിച്ചത്.
അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെ എ ഗ്രൂപ്പിനു മാത്രമായി വിട്ടുകൊടുക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് ഐ ഗ്രൂപ്പിലെ ഒരു പ്രമുഖ നേതാവ് പറഞ്ഞത്. സാഹിബിന്റെ ആദര്‍ശങ്ങള്‍ ഇപ്പോഴും പിന്തുടരുന്നത് കോണ്‍ഗ്രസ്സില്‍ ഐ വിഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറം മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ അടുത്ത കാലത്തുണ്ടായ വിവാദങ്ങളും വി എം സുധീരന്റെ ജനപക്ഷയാത്രയോടനുബന്ധിച്ചുണ്ടായ വിവാദങ്ങളുമെല്ലാം ഗ്രൂപ്പ് പോരിന് ആക്കംകൂട്ടിയിട്ടുണ്ട്.