തെരു: തെരഞ്ഞെടുപ്പില്‍ ആരുടെയും വോട്ട് വേണ്ടെന്ന് വെക്കില്ലെന്ന്
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍. ഇനി തെരഞ്ഞെടുപ്പില്‍
മത്സരിക്കില്ലെന്ന് കരുതിയാവാം സുധീരന്‍ മദ്യക്കച്ചവടക്കാരുടെ വോട്ട്
വേണ്ടെന്ന് പറഞ്ഞത്. അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും സതീശന്‍
പ്രതികരിച്ചു. മദ്യമേഖലയില്‍ പണിയെടുക്കുന്ന നിരവധി തൊഴിലാളികളുണ്ട്.
അവരുടെ വോട്ട് വേണ്ടെന്ന് വെക്കേണ്ടതില്ല. തെരഞ്ഞെടുപ്പില്‍ ആര് വോട്ട്
തരാമെന്ന് പറഞ്ഞാലും അത് സ്വീകരിക്കുകയാണ് വേണ്ടതെന്നും സതീശന്‍ പറഞ്ഞു.
മദ്യക്കച്ചവടക്കാരുടെ വോട്ടും പണവും വേണ്ടെന്നായിരുന്നു രാവിലെ കൊച്ചിയില്‍
മാദ്ധ്യമങ്ങളോട് സംസാരിക്കവെ സുധീരന്റെ പ്രസ്താവന








