എടക്കര: 2011-ലെ ഭാരത സെന്‍സസില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവച്ച
എന്യൂമറേറ്റര്‍മാര്‍ക്കുള്ള രാഷ്‌ട്രപതിയുടെ വെള്ളിമെഡലിന് എടക്കര സ്വദേശി
അര്‍ഹനായി. മണിമൂളിയിലെ ചെമ്പുകണ്ടത്തില്‍ സി.ഡി ദേവസ്യയാണ് മികച്ച
പ്രവര്‍ത്തനം കാഴ്‌ചവച്ചതിന് രാഷ്‌ട്രപതിയുടെ മെഡലിനും, പ്രശസ്‌തി
പത്രത്തിനും അര്‍ഹനായത്. തുരുവാലി വില്ലേജ് ഓഫീസില്‍
പ്രവര്‍ത്തിക്കുമ്പോഴാണ് ദേവസ്യ സെന്‍സസ് കൃത്യമായി ചെയ്‌തത്.
വില്ലേജിലെ ഒരൊറ്റ വീടോ, ആളെയോ ഒഴിവാക്കാതെയാണ് ഇദ്ദേഹം സെന്‍സസ് ജോലി
പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ചുങ്കത്തറ വില്ലേജ് ഓഫീസിലെ ഫീല്‍ഡ്
അസിസ്റ്റന്റയായി ജോലി ചെയ്‌തുവരികയാണ്.







