Home » » അവകാശങ്ങള്‍ ഹനിച്ച്‌ തൊഴില്‍ നിയമഭേദഗതി പ്രതിഷേധം ശക്തമാക്കും - SDTU

അവകാശങ്ങള്‍ ഹനിച്ച്‌ തൊഴില്‍ നിയമഭേദഗതി പ്രതിഷേധം ശക്തമാക്കും - SDTU

Written By Unknown on Monday, 24 November 2014 | 07:37

കോഴിക്കോട്‌: തൊഴിലാളികളുടെ അവകാശം ഹനിച്ചുകൊണ്ട്‌ നിലവിലുള്ള തൊഴില്‍ നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കുവാന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്‌ ട്രേഡ്‌ യൂണിയന്‍ (SDTU) സംസ്ഥാന സെക്രട്ടേറിയേറ്റ്‌ യോഗം തീരുമാനിച്ചു.
വ്യവസായ തര്‍ക്കപരിഹാര നിയമം, ഫാക്‌ടറീസ്‌ നിയമം, കരാര്‍ തൊഴില്‍ നിയമം, അപ്രന്റിസ്‌ഷിപ്പ്‌ നിയമം ഭേദഗതി വരുത്തുന്നതിലൂടെ വര്‍ഷങ്ങളുടെ നീണ്ട സമരത്തിലൂടെ തൊഴിലാളികള്‍ ആര്‍ജ്ജിച്ചെടുത്ത തൊഴില്‍ സുരക്ഷിതത്വ- ഉപജീവന അവകാശം ഇല്ലാതാക്കുകയും കുത്തകകളുടെ നിക്ഷേപതാല്‍പ്പര്യം സംരക്ഷിക്കുന്നതുമാണ്‌.
ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശവും, ഭരണഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ഉറപ്പാക്കേണ്ട മാന്യമായ തൊഴില്‍, തൊഴിലെടുക്കാനുള്ള അവകാശം നിഷേധിക്കലുമാണ്‌. തൊഴിലാളി പ്രശ്‌നങ്ങളെ മുഖവിലക്കെടുക്കാത്ത ഫാസിസ്റ്റ്‌ രീതിയിലുള്ള ഇത്തരം നീക്കങ്ങള്‍ അപലപനീയവും ചെറുത്ത്‌ തോല്‍പ്പിക്കേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ്‌ എ. വാസു അധ്യക്ഷത വഹിച്ചു. സുല്‍ഫീക്കര്‍ അലി (ജനറല്‍ സെക്രട്ടറി), ഒ. അലിയാര്‍, നൗഷാദ്‌ മംഗലശ്ശേരി, അഡ്വ. എ.എ. റഹീം, റോയി അറക്കല്‍, ഇസ്‌മായില്‍ കമ്മന, റഹീം കരുനാഗപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.