കട്ടപ്പന: ഓപറേഷന്‍ കുബേരയുടെ ഭാഗമായി പൊലീസ് നടത്തിയ റെയ്ഡില്‍ ഗോകുലം ചിട്ടി ഫണ്ടിന്‍െറ കട്ടപ്പന ബ്രാഞ്ച് മാനേജര്‍ അറസ്റ്റില്‍. കൊല്ലം ഓടനാവട്ടം പുല്ലാത്തിക്കാട് ഭാഗത്ത് സോപാനത്തില്‍ പുഷ്പകുമാറിനെയാണ് (38) കട്ടപ്പന എസ്.ഐ ടി.ഡി. സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ താമസിക്കുന്ന കട്ടപ്പന പേഴുങ്കവലയിലെ വീട്ടില്‍നിന്ന് നിരവധി രേഖകള്‍ കണ്ടെടുത്തു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തത്തെുടര്‍ന്നായിരുന്നു റെയ്ഡ്. ഗോകുലം ചിട്ടി ഫണ്ടിന്‍െറ കട്ടപ്പന ബ്രാഞ്ചില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും രേഖകള്‍ മുഴുവന്‍ മാനേജറുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് വീട് റെയ്ഡ് ചെയ്യുകയായിരുന്നു. വീട്ടിലെ അലമാരയിലും മേശയിലും സൂക്ഷിച്ചിരുന്ന തുകയെഴുതാത്ത 62 ഒപ്പിട്ട ചെക്, നിരവധി പട്ടയങ്ങള്‍, ആധാരങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
കുബേര റെയ്ഡ് ഭയന്ന് രേഖകള്‍ വീട്ടിലേക്ക് മാറ്റുകയായിരുന്നെന്ന് മാനേജര്‍ പൊലീസിന് മൊഴി നല്‍കി.
ഒരാളുടെ തുകയെഴുതാത്ത ഒപ്പിട്ട ചെക്, മുദ്രപ്പത്രം, മറ്റു രേഖകള്‍ എന്നിവ വേറൊരാള്‍ സൂക്ഷിക്കുന്നത് കുറ്റകരമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.