കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ 16 പ്രതികള്‍ക്കെതിരെ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി കുറ്റം ചുമത്തി. കോട്ടയം ഈരാറ്റുപേട്ട നടക്കല്‍ പീടിയക്കല്‍ വീട്ടില്‍ പി.എ. ശാദുലി, ഈരാറ്റുപേട്ട പേരകത്തുശേരി വീട്ടില്‍ അബ്ദുല്‍ റാസിഖ്, ആലുവ കുഞ്ഞുണ്ണിക്കര പെരുന്തലേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷംനാസ്, തൃശൂര്‍ എറിയാട് കറുകപ്പാടത്ത് പുത്തന്‍വീട്ടില്‍ ഷമീര്‍, എറിയാട് കടകത്തകത്ത് വീട്ടില്‍ അബ്ദുല്‍ ഹക്കീം, ഉടുമ്പഞ്ചോല പൂപ്പാറ മുണ്ടികുന്നേല്‍ നിസാര്‍, കോതമംഗലം പല്ലാരിമംഗലം ഉള്ളിയാട്ട് വീട്ടില്‍ മുഹയിദ്ദീന്‍കുട്ടി എന്ന താഹ, പറവൂര്‍ വയലക്കാട് കാട്ടിപറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍, എറിയാട് ഇല്ലംതുരുത്തി വീട്ടില്‍ അഷ്കര്‍, എറിയാട് എട്ടുതെങ്ങിന്‍പറമ്പില്‍ നിസാര്‍ എന്ന മുഹമ്മദ് നിസാര്‍, ഈരാറ്റുപേട്ട പുഴക്കരയില്‍ വീട്ടില്‍ സ്വാലിഹ്, പാനായിക്കുളം മാടത്തില്‍ വീട്ടില്‍ ഹാഷിം, തൃക്കാരിയൂര്‍ ചിറ്റത്തുകുടിയില്‍ റിയാസ്, പെരുമ്പാവൂര്‍ മുടിക്കല്‍ കൊല്ലംകുടിയില്‍ മുഹമ്മദ് നൈസാം എന്നിവര്‍ക്കെതിരെയാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി കെ.എം.ബാലചന്ദ്രന്‍ കുറ്റം ചുമത്തിയത്. ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 120 (ബി) പ്രകാരം ഗൂഢലോചന, 124 (എ) (രാജ്യദ്രോഹം), നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയത്തിലെ 10, 13 വകുപ്പുകളും മറ്റുള്ളവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ പ്രകാരമുള്ള കുറ്റവും ചെയ്തുവെന്നാണ് കോടതി ചുമത്തിയത്. കേസിന്‍െറ വിചാരണ ജൂലൈ 15ന് ആരംഭിക്കും. എന്‍.ഐ.എ മാപ്പുസാക്ഷിയാക്കിയ റഷീദ് മൗലവിയെയാണ് ആദ്യ സാക്ഷിയായി കോടതി വിസ്തരിക്കുക. ജൂലൈ 15 മുതല്‍ 30 വരെ 21 സാക്ഷികളെ വിസ്തരിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതിന് ശേഷമാവും മറ്റ് സാക്ഷികളുടെ വിസ്താരം തീരുമാനിക്കുക.
2006ലെ സ്വാതന്ത്ര്യദിനത്തില്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ ‘സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിംകളുടെ പങ്ക്’ എന്ന പേരില്‍ നടന്ന ചര്‍ച്ചാ യോഗം സിമി പ്രവര്‍ത്തകരുടെ രഹസ്യയോഗമായിരുന്നുവെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി കണ്ടത്തെിയത്.
പാനായിക്കുളത്തുള്ള സലഫി മസ്ജിദില്‍ ഇമാമായി ജോലിചെയ്യവെ പരിപാടിയില്‍ പങ്കെടുത്തതിന്‍െറ അടിസ്ഥാനത്തിലാണ് റഷീദ് മൗലവിയെ എന്‍.ഐ.എ മാപ്പുസാക്ഷിയാക്കിയത്.