Home » » പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ് ചെയ്യുന്നില്ലെന്ന് പരാതി.

പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ് ചെയ്യുന്നില്ലെന്ന് പരാതി.

Written By Unknown on Monday, 16 June 2014 | 23:44

തിരുവനന്തപുരം: വിഴിഞ്ഞത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ് ചെയ്യുന്നില്ലെന്ന് പരാതി. തനിക്ക് പോലീസില്‍ നിന്ന് നീതി കിട്ടുന്നില്ലെന്ന് പീഡനത്തിനിരയായ കുട്ടി പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഒരാളെ പോലീസ് അറസ്റ്ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 11 നായിരുന്നു കേസിനാസ്പദമായ സംഭവം. വിഴിഞ്ഞം സ്വദേശിയായ പതിനാറുകാരിയെ കാണാതായെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടി പരിചയക്കാരനായ ഷാഫി എന്നയാളുടെ കൂടെ പോയതായി പോലീസ് കണ്ടെത്തി. അടുത്തദിവസം പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തുകയും ചെയ്തു. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഷാഫിയെ പോലീസ് അറസ്റ്ചെയ്തു. ഷാഫി രണ്ടുമാസത്തിലേറെ റിമാന്‍ഡിലായിരുന്നു. ഷാഫിയുടെ സുഹൃത്തായ ഹസ്സനും തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞു.

എന്നാല്‍ സുഹൃത്തായ ഷാഫിക്ക് വേണ്ടി വീട് ഏര്‍പ്പാടാക്കി കൊടുക്കുക മാത്രമാണ് ഹസ്സന്‍ ചെയ്തതെന്നാണ് വിഴിഞ്ഞം പോലീസ് പറയുന്നത്. ഹസ്സന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നടപടികള്‍ തുടരുന്നതിനാലാണ് അറസ്റ്ചെയ്യാന്‍ കഴിയാത്തതെന്നും വിഴിഞ്ഞം പോലീസ് പറഞ്ഞു. എന്നാല്‍ ഹസ്സനെ പോലീസ് പിടിക്കാന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.