Home » » ആറു ഗവര്‍ണര്‍മാരെ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചു.

ആറു ഗവര്‍ണര്‍മാരെ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചു.

Written By Unknown on Monday, 16 June 2014 | 23:34

ന്യൂഡല്‍ഹി: മുന്‍ യു.പി.എ സര്‍ക്കാര്‍ രാഷ്ട്രീയാടിസ്ഥാനത്തില്‍ നിയമിച്ച ആറു ഗവര്‍ണര്‍മാരെ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചു. കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്, മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന്‍ അടക്കം ആറു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് ആദ്യപടിയായി കേന്ദ്രം നോട്ടമിട്ടിരിക്കുന്നത്. ഇവരോട് രാജിവയ്ക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ടെലിഫോണില്‍ വിളിച്ച് നിര്‍ദേശിക്കുകയായിരുന്നു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണന്‍, ത്രിപുര ഗവര്‍ണര്‍ ദേവാനന്ദ് കോന്‍വര്‍, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി.എല്‍ ജോഷി, പഞ്ചാബ് ഗവര്‍ണര്‍ ശിവരാജ് പാട്ടീല്‍, രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ, എന്നിവരോടാണ് രാജി ആവശ്യപ്പെട്ടത്.

എന്നാല്‍ കേന്ദ്രം ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടട്ടെ എന്ന നിര്‍ദേശമാണ് ശങ്കരനാരായണനടക്കം ഭൂരിപക്ഷം ഗവര്‍ണര്‍മാരും മറുപടി നല്‍കിയത്. രാഷ്ട്രപതി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഷീലാ ദീക്ഷിത്. മൂന്നു മാസം മുന്‍പാണ് ദീക്ഷിത് കേരളത്തില്‍ ചുമതലയേറ്റത്. അതേസമയം, യൂ.പി ഗവര്‍ണര്‍ ബി.എല്‍ ജോഷി രാജിക്കത്ത് നല്‍കിയതായും സൂചനയുണ്ട്.
ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍മാക്ക് സ്വമേധയാ രാജിവച്ചു പോകുന്നതിനുള്ള സാഹചര്യമാണ് കേന്ദ്രം മുന്നോട്ടുവച്ചിരിക്കുന്നത്. ഇവര്‍ അതിനു സന്നദ്ധരായില്ലെങ്കില്‍ അടുത്തപടിയായി ഇവരെ നീക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കാം. രാഷ്ട്രപതിക്ക് വിയോജിപ്പുണ്ടെങ്കില്‍ ശിപാര്‍ശ ഒരിക്കല്‍ തിരിച്ചയക്കാമെങ്കിലും സര്‍ക്കാര്‍ വീണ്ടും ശിപാര്‍ശ നല്‍കിയാല്‍ അംഗീകരിക്കേണ്ടിവരും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.