Home » » ആര്‍എംപിക്കാര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വരണമെന്നാണ് അന്നും ഇന്നും സി.പി.ഐഎം നിലപാട്.

ആര്‍എംപിക്കാര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വരണമെന്നാണ് അന്നും ഇന്നും സി.പി.ഐഎം നിലപാട്.

Written By Unknown on Sunday, 29 June 2014 | 20:00

കോഴിക്കോട് : ജനകീയ സമരങ്ങളിലെ സഹകരണ പ്രഖ്യാപനത്തിന് പിന്നാലെ ആര്‍.എം.പിക്കാര്‍ പാര്‍ട്ടിയിലേക്ക് മടങ്ങണമെന്ന നിലപാട് ആവര്‍ത്തിച്ച് സി.പി.ഐഎം ജില്ലാ നേതൃത്വം രംഗത്ത് എത്തി. ജനകീയ പ്രക്ഷോഭങ്ങളില്‍ സഹകരിക്കാമെങ്കില്‍ ആര്‍.എം.പിക്കാര്‍ തിരിച്ചുവരുന്നതിന് കുഴപ്പമില്ലെന്ന് സി.പി.ഐഎം ജില്ലാ സെക്രട്ടറി എം ഭാസ്‌കരന്‍ വ്യക്തമാക്കി. തിരിച്ചു വരുകയല്ലാതെ ആര്‍.എം.പിക്ക് മറ്റ് മാര്‍ഗ്ഗങ്ങളില്ല. സഹകരിക്കാതിരുന്നവര്‍ സഹകരിക്കാമെന്ന് പറയുന്നത് പുനര്‍ ചിന്തയുടെ തുടക്കമാണെന്നും സി.പി.ഐഎം ജില്ലാ നേതൃത്വം വിലയിരുത്തി.
ജനകീയ പ്രക്ഷോഭങ്ങളില്‍ സി.പി.ഐഎമ്മുമായി സഹകരിക്കുമെന്ന ആര്‍.എം.പി നേതാവ് എന്‍ വേണുവിന്റെ പ്രഖ്യാപനത്തിനും അതിനോടുള്ള പിണറായി വിജയന്റെ അനുകൂല പ്രതികരണത്തിനും പിന്നാലെയാണ് സി.പി.ഐ.എം കോഴിക്കോട് ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്. ആര്‍എംപിക്കാര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വരണമെന്നാണ് അന്നും ഇന്നും സി.പി.ഐഎം നിലപാട്. ജനകീയ പ്രക്ഷോഭങ്ങളില്‍ സഹകരിക്കാമെങ്കില്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരുന്നതിന് തടസ്സങ്ങളില്ലെന്ന് സി.പി.ഐഎം ജില്ലാ സെക്രട്ടറി എം ഭാസ്‌കരന്‍ വ്യക്തമാക്കി.
ആര്‍.എം.പിയ്ക്ക് സി.പി.ഐഎമ്മിലേക്ക് മടങ്ങി വരുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ഷൊര്‍ണ്ണൂരടക്കമുള്ള മുന്‍ അനുഭവങ്ങള്‍ അതിന് തെളിവാണെന്നും സി.പി.ഐഎം ജില്ലാ നേതൃത്വം വിശദീകരിക്കുന്നു. സഹകരിക്കാതിരുന്നവര്‍ സഹകരിക്കാമെന്ന പറയുന്നത് തന്നെ പുനര്‍ ചിന്തയുടെ തുടക്കമാണാണെന്നും സിപി.ഐഎം ജില്ലാ സെക്രട്ടറി വിലയിരുത്തി. കള്ളനും വ്യാജനും സെകേകന്സും വെച്ചിരുനന്  നിയമലംഘനം നടത്തിയ ബാറുകളെ സംരക്ഷിക്കന് മന്ത്രി ശ്രമിക്കുകയാണ്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.