തിരുവനന്തപുരം: അബ്ദുള്‍ നാസര്‍ മദനിയുടെ തടവ് ന്യായമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിചാരണ കൂടാതെ തടവുകാരനാക്കി വയ്ക്കുന്നത് ന്യായമല്ലെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ചെന്നിത്തലയുടെ അഭിപ്രായ പ്രകടനം. സ്വന്തം നിലയ്ക്ക് ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയുമായി അബ്ദുള്‍ നാസര്‍ മ്ദനി കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് ലംഘിച്ച കര്‍ണാടക സര്‍ക്കാര്‍ ആശുപത്രി ചെലവ് വഹിക്കണമെന്ന നിര്‍ദ്ദേശവും ലംഘിച്ചതായി ഹര്‍ജിയില്‍ പറയുന്നു. നാളെ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് മദനിയുടെ തടവ് ന്യായമല്ലെന്നാരോപിച്ച് ചെന്നിത്തല രംഗത്തെത്തിയത്. അതേസമയം, ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണ അനാവശ്യമായി വൈകിപ്പിക്കുകയാണെന്ന് മദനി ആരോപിച്ചിരുന്നു. വിചാരണ തുടങ്ങി രണ്ടരവര്‍ഷമായിട്ടും 80 സാക്ഷികളുടെ വിസ്താരം മാത്രമേ ഇതുവരെ പൂര്‍ത്തിയായുള്ളു. മദനിക്കെതിരായി ഒരു സാക്ഷിയെപ്പോലും ഇതുവരെ വിസ്തരിച്ചിട്ടില്ല. 2010 ഓഗസ്റ്റില്‍ അറസ്റ്റിലായ മഅദനി നാലുവര്‍ഷമായി ജയിലിലാണ്.








