കോഴിക്കോട്: വന്‍കിടക്കാരില്‍ നിന്നും 3000 കോടി രൂപ വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കാതെ ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചെല്‍പ്പിക്കുന്നത് നോക്കി നില്‍ക്കാനാവില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ്. കോഴിക്കോട് വൈദ്യുതി ഭവനിലേക്ക് നടന്ന മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുത്തകകളെ സഹായിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളെ ബലിയാടാക്കുകയാണ്. അന്ധ്രയിലെ വാതക പൈപ് ലൈനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ മരിക്കുകയും 20 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തസംഭവം ഇതിന് ഉദാഹരണമാണ്. ജനസാന്ദ്രതയുള്ള കേരളത്തില്‍ യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ ജനവാസ മേഖലകളിലൂടെയാണ് പൈപ്പ് ലൈനിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അശാസ്‌ത്രീയമായ ഗെയില്‍ വാതക പൈപ് ലൈന്‍ പാടെ ഉപേക്ഷിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയ ഗെയില്‍ പൈപ് ലൈന്‍ പദ്ധതിക്കെതിരെ സമാനമനസ്‌കരുമായി യോജിച്ച് മുന്നോട്ട് പോകും. ജനവാസ മേഖലകളിലുടെയുള്ള ഗെയില്‍ പൈപ് ലൈന്‍ പദ്ധതി യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.







