നിലവാരമില്ലാത്ത 418 ബാറുകളുടെ കാര്യത്തില്‍ കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലല്ലാതെ 22 ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. ലൈസന്‍സ് അനുവദിച്ചതായി മന്ത്രി കെ ബാബു നിയമസഭയില്‍ അറിയിക്കുകയായിരുന്നു. ഇപ്പോള്‍ സംസ്ഥാനത്ത് തുറന്ന് പ്രവര്‍ത്തിക്കുന്ന 8 ബാറുകള്‍ക്ക് സ്റ്റാര്‍ പദവിയില്ലെന്നും നിലവില്‍ പൂട്ടിക്കിടക്കുന്ന ബാറുകളില്‍ 334 ബാറുകള്‍ക്ക് സ്റ്റാര്‍ പദവി ഇല്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
അതേസമയം, ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കും. മദ്യനയത്തില്‍ തീരുമാനം വൈകുന്നതിനാല്‍ ബാറുകളുടെ കാര്യത്തില്‍ ഇടക്കാല ഉത്തരവ് വേണമെന്നാണ് ബാറുടമകളുടെ ആവശ്യം. പൂട്ടികിടക്കുന്ന ബാറുകളുടെ കാര്യത്തില്‍ കഴിഞ്ഞ 30ന് തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. മദ്യനയത്തില്‍ തീരുമാനമെടുക്കാന്‍ സാവകാശം തേടി നികുതി സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്നു പരിഗണിക്കും.








