Home » , » റെക്കോര്‍ഡ് തിരുത്തി ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു.

റെക്കോര്‍ഡ് തിരുത്തി ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു.

Written By Unknown on Monday, 7 July 2014 | 00:53

മുംബൈ: റെക്കോര്‍ഡ് തിരുത്തി ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് വ്യാപാരം ആരംഭിച്ച് വൈകാതെ സൂചിക 100 പോയിന്റോളം ഉയര്‍ന്ന് 26,000 കടന്നു. നിഫ്റ്റി 22 പോയിന്റ് നേട്ടത്തില്‍ 7,778ല്‍ എത്തി. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്നത് ഐടി ഓഹരികളാണ്. വാഹനം, മെറ്റല്‍സ്, പവര്‍, റിയാലിറ്റി എന്നിവയും മുന്നേറുന്നുണ്ട്. കേന്ദ്ര ബജറ്റ് അടുത്ത ദിവസം വരാനിരിക്കെയാണ് വിപണിയില്‍ പുതിയ മുന്നേറ്റം പ്രകടമായത്. വരുന്ന ദിവസങ്ങളിലും ഇത് തുടരുമെന്നാണ് സൂചന.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.