Home » » നിശാപാര്‍ട്ടികളില്‍ ലഹരിയുപയോഗിക്കുന്നതിനെതിരെ എത്ര വലിയവര്‍ ആയാലും മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല.

നിശാപാര്‍ട്ടികളില്‍ ലഹരിയുപയോഗിക്കുന്നതിനെതിരെ എത്ര വലിയവര്‍ ആയാലും മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല.

Written By Unknown on Sunday, 6 July 2014 | 07:34

തിരുവനന്തപുരം : കൊച്ചിയിലെ പഞ്ചനക്ഷത്രഹോട്ടലുകളിലെ നിശാപാര്‍ട്ടികളില്‍ വ്യാപകമായി ലഹരിയുപയോഗിക്കുന്നതിനെതിരെ എത്ര വലിയവര്‍ ആയാലും മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ഏതുവമ്പന്മാര്‍ക്കെതിരെയും നടപടിയെടുക്കും കൂടാതെ വലിയഹോട്ടലുകളില്‍ തുടര്‍ന്നും റെയ്ഡുകള്‍ നടത്തും . കഞ്ചാവും മറ്റു ലഹരികളും ഉപയോഗിക്കുന്നവരെ അറസ്റ്റുചെയ്ത് കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഡ്രീംസ് എന്ന പഞ്ചനക്ഷത്രഹോട്ടലില്‍ പോലീസ് സംഘം നടത്തിയ റെയ്ഡില്‍ പത്ത് ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. നിശാപാര്‍ട്ടി നടന്ന ഡി.ജെ ഹാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊതിയിലാണ് കഞ്ചാവ് കണ്ടെത്തിയത്.എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തില്ല.

എന്നാല്‍ ഹോട്ടലില്‍ താമസിച്ചിരുന്ന വിദേശിയെ പോലീസ് ചോദ്യംചെയ്തിട്ടുണ്ട്. രാത്രി വൈകിയാണ് പോലീസ് സംഘം ഹോട്ടലില്‍ എത്തിയത്. അപ്പോഴേയ്ക്കും തന്നെ നിശാപാര്‍ട്ടി അവസാനിപ്പിച്ച് സമ്പന്നരടക്കമുള്ള അതിഥികള്‍ പോയിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.