കാഞ്ഞിരപ്പള്ളി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കൊക്കയാര്‍ മാക്കോച്ചി പുതുപ്പറമ്പില്‍ ഷാഹുല്‍ ഹമീദി (22) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: സ്വകാര്യ ബസിലെ കണ്ടക്ടറായ ഷാഹുല്‍ ഹമീദ് ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഹൈന്ദവ മതത്തില്‍പ്പെട്ടതിനാല്‍ പെണ്‍കുട്ടിയെ മുസ്‌ലിം സമുദായത്തിലേക്ക് ചേര്‍ക്കുന്നതിനായി ജൂണ്‍ ഒമ്പതിന് പൊന്നാനിയിലേക്ക് കൊണ്ടു പോയി.
ഇതേ സമയം തന്നെ കാഞ്ഞിരപ്പള്ളിയിലെ കംപ്യൂട്ടര്‍ സ്ഥാപത്തില്‍ പഠിക്കാന്‍ എത്തിയിരുന്ന വിഴിക്കിത്തോട്ടിലുള്ള ഒരു യുവതിയുമായി ഇയാള്‍ പ്രണയത്തിലായി. ഈ പെണ്‍കുട്ടിയെയാണ് വിവാഹ വാഗ്ദാനം നല്‍കി ജൂണ്‍ 30 ന് തൃശൂരിലെ ലോഡ്ജിലേക്ക് കൊണ്ടു പോയത്. ഇവിടെ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പോലീസിനോട് പറഞ്ഞു. അടുത്ത ദിവസം എറണാകുളത്തെ ലോഡ്ജിലും പെണ്‍കുട്ടിയുമായി താമസിച്ചശേഷം രണ്ടാം തീയതി കാഞ്ഞിരപ്പള്ളിയിലേക്ക് ഇരുവരും മടങ്ങിയത്.








