ദില്ലി: ജാമ്യം ലഭിക്കാന്‍ വേണ്ടി അബ്ദുല്‍നാസര്‍ മദനി കള്ളം പറയുകയാണെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. മദനിക്ക് ആവശ്യമായ ചികിത്സ നല്‍കിയിട്ടുണ്ട്. ഇതിനായി കര്‍ണാടക സര്‍ക്കാര്‍ നാലുലക്ഷം രൂപ ചെലവാക്കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സുപ്രീംകോടതി ഉത്തരവ് ഉണ്ടായിട്ടും തനിക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ ചികിത്സ നല്‍കുന്നില്ലെന്ന് കാണിച്ച് മദനി കഴിഞ്ഞയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സ്വന്തം നിലയ്ക്ക് ചികിത്സ നടത്താന്‍ ജാമ്യം വേണമെന്നും മദനി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് മദനി കള്ളം പറയുകയാണെന്ന് കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
മദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം. ജാമ്യം കിട്ടാന്‍ മദനി കളവ് പറയുന്നു. മദനിയുടെ ചികിത്സയ്ക്കായി നാലു ലക്ഷം രൂപ സര്‍ക്കാരിന് ചെലവായി. ചികിത്സയ്ക്ക് പണം നല്‍കിയില്ലെന്ന മദനിയുടെ വാദം പച്ചക്കള്ളമാണ്. മദനിക്ക് ജാമ്യം നല്‍കുന്നത് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ അന്വേഷണത്തിന് തടസ്സമാകുമെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും.