Home » » വയനാട്‌ ജില്ലയിലെ 13 അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയെന്ന്‌ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി.

വയനാട്‌ ജില്ലയിലെ 13 അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയെന്ന്‌ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി.

Written By Unknown on Sunday, 6 July 2014 | 07:23

വയനാട്‌: വയനാട്‌ ജില്ലയിലെ 13 അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയെന്ന്‌ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി. ഝാര്‍ഖണ്ഡില്‍ നിന്ന്‌ കുട്ടികളെ കൊണ്ടുവന്നത്‌ സംബന്ധിച്ച അന്വേഷണത്തില്‍ ഈ അനാഥാലയങ്ങള്‍ ഹാജരായിട്ടില്ല. സമിതി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാനും ഇവര്‍ക്കായിട്ടില്ല. അന്യസംസ്‌ഥാനത്തു നിന്ന്‌ കുട്ടികളെ കൊണ്ടുവന്നതു സംബന്ധിച്ച വിവാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി കളക്‌ടറേറ്റില്‍ അനാഥാലയങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി വയനാട്‌ കളക്‌ടറേറ്റില്‍ സിറ്റിംഗ്‌ സംഘടിപ്പിച്ചത്‌. ജില്ലയില്‍ രജിസ്‌റ്റര്‍ ചെയ്‌ത 50 അനാഥാലയങ്ങളില്‍ 37 എണ്ണവും മതിയായ രേഖകള്‍ ഹാജരാക്കിയപ്പോള്‍ 13 അനാഥാലയങ്ങള്‍ സിറ്റിംഗില്‍ നിന്നും വിട്ടു നിന്നു. ജൂണ്‍ പതിനൊന്നിന്‌ നടന്ന ആദ്യ സിറ്റിംഗിന്‌ ഹാജരാകാതത്തവര്‍ക്ക്‌ ജൂലൈ മൂന്നിന്‌ ഹാജരാകാന്‍അവസരമുണ്ടായിരുന്നിട്ടും ഈ 13 അനാഥാലയങ്ങള്‍ ഒരു രേഖയും ഹാജരാക്കാന്‍ തയ്യാറായില്ല. രേഖകള്‍ ഹാജരാക്കാത്തവയില്‍ കൂടുതലും ക്രൈസ്‌തവ സംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.