Home » » തൊഴിലാളികളും കുടുംബാംഗങ്ങളും ചേര്‍ന്ന് സെപ്റ്റംബര്‍ 13 മുതല്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഉപരോധിക്കുന്നു.

തൊഴിലാളികളും കുടുംബാംഗങ്ങളും ചേര്‍ന്ന് സെപ്റ്റംബര്‍ 13 മുതല്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഉപരോധിക്കുന്നു.

Written By Unknown on Friday, 29 August 2014 | 20:43

കോട്ടയം ●  സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ മദ്യനയത്തിലൂടെ തൊഴില്‍ നഷ്ടപ്പെടുന്ന ബാര്‍ ജീവനകര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. മദ്യനിരോധനം നടപ്പിലാക്കാനുള്ള തീരുമാനത്തിന് തങ്ങള്‍ എതിരല്ലെന്നും മദ്യനിരോധനത്തെ സ്വാഗതംചെയ്യുന്നുവെന്നും തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ പെട്ടെന്ന്‍ എടുത്ത തീരുമാനം മൂലം തൊഴില്‍ നഷ്ടപ്പെടുന്നത്തിന്റെ ആഘാതത്തിലാണ് തങ്ങളെന്നും തൊഴിലാളികള്‍ പറയുന്നു.
വിവിധ ജില്ലകളിലായി ഒരു ലക്ഷത്തോളം പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്ന് പറയുന്നുണ്ടെങ്കിലും വ്യക്തതയില്ല. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ഭവന നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ബാങ്ക് വായ്പ ഉള്‍പ്പടെ ഭാരിച്ച സാമ്പത്തിക ബാധ്യതയുള്ളവരാണ് പല തൊഴിലാളികളും. ഇപ്പോള്‍ അടച്ച ബാറുകളിലെ ജീവനക്കാര്‍ക്ക് ഉടമകള്‍ ശമ്പളം നല്‍കുന്നുണ്ട്. ബിവറേജസ് ഔട്ടുലെറ്റുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാവകാശം ബാര്‍ ഹോട്ടലുകള്‍ക്കും അനുവദിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
തൊഴിലാളികളും കുടുംബാംഗങ്ങളും ചേര്‍ന്ന് സെപ്റ്റംബര്‍ 13 മുതല്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഉപരോധിക്കുമെന്നും തൊഴിലാളി പ്രതിനിധികള്‍ കോട്ടയത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന് മുന്നോടിയായി സംഘടന രൂപീകരിക്കും. ഐ.എന്‍.ടി.യു.സി നേതാവ്‌ ചന്ദ്രശേഖരന്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിന് സഹായം വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.