കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്ത്രീ കുട്ടികളുടേയും വാര്‍ഡില്‍ അവശ്യമരുന്നുകള്‍ കിട്ടാനില്ല. ജീവന്‍രക്ഷാമരുന്നുകളടക്കം കിട്ടാത്തതില്‍ പ്രതിഷേധിച്ച് രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഫാര്‍മസി ജീവനക്കാരെ പൂട്ടിയിട്ടു. പൊലീസെത്തിയാണ് ജീവനക്കാരെ മോചിപ്പിച്ചത്. സ്ത്രീകളുടേയും കുട്ടികളുടേയും വാര്‍ഡിലെ ഫാര്‍മസിയിലെ കമ്പ്യൂട്ടര്‍ കേടായതാണ് മരുന്നുകള്‍ മുടങ്ങാന്‍ കാരണം.
ഏതൊക്കെ മരുന്നുകള്‍ ഉണ്ട്, എത്ര മരുന്ന് സ്‌റ്റോക്കുണ്ട് തുടങ്ങിയ വിവരങ്ങളൊക്കെ കന്പ്യൂട്ടറിലെ സോഫ്‌റ്റ്വെയറിലാണ്. രണ്ട് ദിവസമായി കമ്പ്യൂട്ടര്‍ പണിമുടക്കിയത്. അതുകൊണ്ട് സ്‌റ്റോക്കുള്ള മരുന്നുകള്‍ തന്നെ തേടിപ്പിടിച്ച് എടുത്തുനല്‍കാന്‍ ഏറെ സമയമെടുക്കും. പലമരുന്നുകളും ഉണ്ടോ ഇല്ലയോ എന്ന് ഫാ!ര്‍മസി ജീവനക്കാര്‍ക്ക് ധാരണയില്ല. ആകെയുള്ളത് രണ്ട് ജീവനക്കാര്‍ മാത്രം.
ലേബര്‍ റൂമിലേക്കുള്ളതും നവജാതശിശുക്കള്‍ക്ക് നല്‍കേണ്ടതുമായ മരുന്നുകള്‍ വാങ്ങാനെത്തുന്നവര്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്നു. ഒടുവില്‍ കൗണ്ടറിലെത്തുന്‌പോള്‍ മരുന്നില്ല എന്ന മറുപടിയാവും പലപ്പോഴും കിട്ടുക. ഇതില്‍ ക്ഷുഭിതരായാണ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ ജീവനക്കാരെ ഫാര്‍മസിയില്‍ പൂട്ടിയിട്ടത്. അര മണിക്കൂറിലേറെ ജീവനക്കാരെ ഇവ!ര്‍ തടഞ്ഞുവച്ചു. ഒടുവില്‍ പൊലീസെത്തിയാണ് ജീവനക്കാരെ മോചിപ്പിച്ചത്.
കമ്പ്യൂട്ടര്‍ കേടായ വിവരം യഥാസമയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഉത്തരവാദികള്‍ ആരായാലും ഫാമസിയിലെ കമ്പ്യൂട്ടര്‍ ഇപ്പോഴും കേടാണ്. ഫാര്‍മസിയില്‍ സ്‌റ്റോക്കുള്ള മരുന്നുകള്‍ പോലും രോഗികള്‍ക്ക് കിട്ടാത്ത നിലയും തുടരുന്നു.