കൊച്ചി: ഐ20യുടെ രണ്ടാംതലമുറ ഹാച്ച്‌ബാക്കായ ദി എലീറ്റ് ഐ20 ഹ്യൂണ്ടായ് ഇന്ത്യ കേരള വിപണിയിലിറക്കി. ഹ്യൂണ്ടായിയുടെ ഫ്‌ളൂയിഡ് സ്‌കള്‍പ്‌ചര്‍ 2.0 രൂപകല്‍പനയുടെ മികവില്‍ മനോഹരമായിമാറിയ എലീറ്റ് ഐ20 കരുത്തുറ്റതും സ്‌പോര്‍ട്ടിയും പുതുമയാര്‍ന്നതുമാണ്. സമൂഹത്തിലെ പ്രാമാണിക വിഭാഗങ്ങള്‍ക്കായി ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന എലീറ്റ് ഐ20, പ്രീമിയം കോംപാക്‌റ്റ് ഹാച്ച്‌ബാക്ക് വിഭാഗത്തില്‍ മറ്റാരും ലഭ്യമാക്കാത്തത്ര ഉയര്‍ന്ന ഡ്രൈവിംഗ് സുഖം, ഭംഗി, ഇന്ധന ക്ഷമത, ആഢംബര സൗകര്യങ്ങള്‍ എന്നിവയാണ് വാഗ്‌ദാനം ചെയ്ുന്നത്.യ ആധുനിക പ്രീമിയം ബ്രാന്റ് മേഖലയിലേക്കുള്ള ഹ്യൂണ്ടായ് ഇന്ത്യയുടെ പ്രവേശനത്തിന് തിരിതെളിയിക്കുന്ന മോഡലാണ് എലീറ്റ് ഐ20 എന്ന് ഹ്യൂണ്ടായ് ഇന്ത്യ വൈസ് പ്രസിഡന്റ് (എച്ച്.ആര്‍) സ്‌റ്റീഫന്‍ സുധാകര്‍, സോണല്‍ മാനേജര്‍ വൈ.എസ്.ലീ, റീജണല്‍ സെയില്‍സ് മാനേജര്‍ ബി.എസ്. ചന്ദ്രബാബു, എച്ച്.ഒ.ഡി ദേവദത്ത മുല്‍ചന്ദാനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ എലീറ്റ് ഐ20 ലഭ്യമാണ്. കൊച്ചിയിലെ എക്‌സ് ഷോറൂം വില പെട്രോള്‍ മോഡല്‍ ഇറയ്‌ക്ക് 4,99,450 രൂപ, മാഗ്നക്ക് 5,55,534 രൂപ, സ്‌പോര്‍ട്‌സിന് 6.08,458 രൂപ, സ്‌പോര്‍ട്‌സ്(ഒപിറ്റി)6,40,010 രൂപ, ആസ്‌റ്റയ്‌ക്ക് 6,62,401 രൂപ, ഡീസല്‍ ഇറയ്‌ക്ക് 6,20,742 രൂപ, മാഗ്ന 6,73,667 രൂപ, സ്‌പോര്‍ട്‌സ്(ഒപിറ്റി) 7,58,143 രൂപ, ആസ്‌റ്റ 7,80,534 രൂപ എന്നിങ്ങനെയാണ്.








