Home » » പ്ലസ്‌ ടു കേസിലെ ഹൈക്കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.

പ്ലസ്‌ ടു കേസിലെ ഹൈക്കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.

Written By Unknown on Wednesday, 20 August 2014 | 04:49


തിരുവനന്തപുരം : പ്ലസ്‌ ടു കേസിലെ ഹൈക്കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇതുസംബന്ധിച്ച്‌ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പ്ലസ്‌ ടു വിഷയത്തിലെ ഹൈക്കോടതി വിധി വിദ്യാര്‍ത്ഥികളുടെ മൗലികാവകാശം ലംഘിക്കുന്നതാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുക. ആവശ്യാനുസരണമാണ്‌ സംസ്‌ഥാനത്ത്‌ സ്‌ക്കൂളുകള്‍ അനുവദിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ വാദിക്കും.

വിധിയ്‌ക്കെതിരെ ഇന്നുതന്നെ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം. ഹയര്‍ സെക്കന്ററി ഡയറക്‌ടറേയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയേയും മന്ത്രിസഭാ യോഗത്തിനിടെ സര്‍ക്കാര്‍ വിളിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിക്കാനുള്ള അവകാശത്തിന്‌ തടസം സൃഷ്‌ടിക്കുന്നതാണ്‌ വിധിയെന്നാണ്‌ സര്‍ക്കാര്‍ വാദം.

ബാര്‍ വിഷയവും കെഎസ്‌ആര്‍ടിസി പാക്കേജും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. ധനമന്ത്രി ഇല്ലാത്തതിനാല്‍ സാനമ്പത്തിക കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്‌തില്ല.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.