Home » » മുഖ്യമന്ത്രി ഗ്രൂപ്പ്‌ യോഗം വിളിച്ചു; ഹസ്സന്റെ ആദ്യ വെടി യോഗത്തിനു ശേഷം?

മുഖ്യമന്ത്രി ഗ്രൂപ്പ്‌ യോഗം വിളിച്ചു; ഹസ്സന്റെ ആദ്യ വെടി യോഗത്തിനു ശേഷം?

Written By Unknown on Wednesday, 20 August 2014 | 04:34

കൊച്ചി: കെപിസിസി അധ്യക്ഷന്‍ സുധീരന്റെ വിലക്ക്‌ ലംഘിച്ച്‌ കൊച്ചിയില്‍ 'എ' ഗ്രൂപ്പിന്റെ യോഗം നടന്നതായി റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍കൈയെടുത്ത്‌ നടത്തിയെന്നു പറയുന്ന യോഗത്തില്‍ ബാര്‍വിഷയം ചര്‍ച്ച ചെയ്‌ത് നിലപാട്‌ എടുത്തുവെന്നും അതിന്റെ ഭാഗമായാണ്‌ കെപിസിസി വൈസ്‌ പ്രസിഡന്റ്‌ എംഎംഹസന്‍ സുധീരനെതിരെ ആഞ്ഞടിച്ചതെന്നുമാണ്‌ ലഭിക്കുന്ന സൂചനകള്‍. കൊച്ചിയില്‍ ക്രൗണ്‍ പ്ലാസ എന്ന നക്ഷത്ര ഹോട്ടലില്‍ വച്ചാണ്‌ യോഗം നടന്നത്‌. ഹോട്ടലുടമയുടെ മകന്റെ വിവാഹസല്‍ക്കാര ചടങ്ങിനെത്തിയപ്പോഴാണ്‌ നേതാക്കള്‍ യോഗം ചേര്‍ന്നത്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ ബാബു, കെസി ജോസഫ്‌, കെപിസിസി വൈസ്‌ പ്രസിഡന്റ്‌ എം എം ഹസന്‍ എന്നിവരാണ്‌ യോഗത്തില്‍ പങ്കെടുത്ത പ്രമുഖര്‍. അതേസമയം, പി ജെ കുര്യനും വയലാര്‍ രവിയും ഹോട്ടലില്‍ ഉണ്ടായിരുന്നുവെങ്കിലും യോഗത്തില്‍ പങ്കെടുത്തില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടേത്‌ പ്രായോഗിക നിലപാടാണെന്നായിരുന്നു ഹസന്റെ ആദ്യ നിലപാട്‌. പിന്നീട്‌ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കണമെന്ന്‌ ആവശ്യവുമായും ഹസന്‍ രംഗത്തെത്തി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.