കോട്ടയം: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന് പിന്നാലെ മകന്‍ ഷോണ്‍ ജോര്‍ജും ബിജെപി വേദിയില്‍. പുതുപ്പള്ളി മണ്ഡലത്തില്‍ യുവമോര്‍ച്ച നടത്തിയ ലഹരി വിരുദ്ധ റാലിയുടെ സമാപന യോഗത്തിലാണ് ഷോണ്‍ ജോര്‍ജ് പങ്കെടുത്തത്.
യുഡിഎഫ് മടുത്തുവെന്നും സംസ്‌ഥാന താല്‍പ്പര്യം സംരക്ഷിക്കണമെങ്കില്‍ ബിജെപി കേരളം ഭരിക്കണ മെന്നും ഷോണ്‍ പറഞ്ഞു. സംസ്‌ഥാന താല്‍പ്പര്യം സംരക്ഷിക്കുന്ന ഏത് പാര്‍ട്ടിക്കൊപ്പവും ചേരാന്‍ തയ്യാറാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.








