നോട്ടിംഗ്‌ഹാം● ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 50 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സേ നേടാന്‍ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 42 പന്തുകള്‍ ബാക്കിനില്ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അര്‍ധസെഞ്ചുറി നേടിയ അമ്പാട്ടി റായുഡുവും(64), സുരേഷ് റെയ്നയുമാണ്(42) ഇന്ത്യന്‍ വിജയത്തിന്റെ ശില്‍പികള്‍. അജിങ്ക്യ രഹാനെ 45-ഉം വിരാട് കോഹ്ലി 40-ഉം റണ്‍സെടുത്തു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-0 നു മുന്നിലെത്തി. ആദ്യ മല്‍സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് നിശ്ചിത 50 ഓവറില്‍ 227 റണ്‍സിനു പുറത്തായി. 44 റണ്‍സെടുത്ത അലിസ്റര്‍ കുക്കിന്റെയും 42 റണ്‍സെടുത്ത അലക്സ് ഹെയ്ല്‍സിന്റെയും 42 റണ്‍സെടുത്ത ജോസ് ബട്ലറിന്റെയും ഇന്നിംഗ്സുകളാണ് ഇംഗ്ളണ്ടിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ജോസ് ബട്ലര്‍ 42 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി അശ്വിന്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.








