Home » » ഡല്‍ഹി ലെഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്‌ ബി.ജെ.പിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസരിച്ചെന്ന്‌ ആം ആദ്‌മി പാര്‍ട്ടി.

ഡല്‍ഹി ലെഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്‌ ബി.ജെ.പിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസരിച്ചെന്ന്‌ ആം ആദ്‌മി പാര്‍ട്ടി.

Written By Unknown on Sunday, 31 August 2014 | 23:55

ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്‌ ബി.ജെ.പിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസരിച്ചെന്ന്‌ ആം ആദ്‌മി പാര്‍ട്ടി. ലെഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ക്ക്‌ വേണ്ടി തീരുമാനങ്ങള്‍ എടുക്കുന്നത്‌ ബി.ജെ.പി അധ്യക്ഷന്‍ അമിത്‌ ഷായാണെന്നും ആം ആദ്‌മി പാര്‍ട്ടി കുറ്റപ്പെടുത്തി. എ.എ.പിയുടെ മുതിര്‍ന്ന നേതാവ്‌ മനീഷ്‌ സിസോദിയയാണ്‌ രംഗത്ത്‌ വന്നത്‌. ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ്‌ വൈകുന്നതിന്റെ പശ്‌ചാത്തലത്തിലായിരുന്നു ആം ആദ്‌മി പാര്‍ട്ടിയുടെ വിമര്‍ശനം.

തെരഞ്ഞെടുപ്പ്‌ നടന്നാല്‍ 2 മാസത്തേക്ക്‌ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്ന ലെഫ്‌റ്റനന്റ്‌ ഗവര്‍ണറുടെ വാദത്തില്‍ യുക്‌തിയില്ലെന്നും മനീഷ്‌ സിസോദിയ പറഞ്ഞു. എട്ട്‌ മാസമായി ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഇല്ല. സര്‍ക്കാര്‍ ഇല്ലാത്ത ഈ അവസ്‌ഥയേക്കാള്‍ ഭേദമാണ്‌ രണ്ട്‌ മാസത്തേക്ക്‌ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്‌ക്കുന്നതെന്ന്‌ മനീഷ്‌ സിസോദിയ പറഞ്ഞു.

അതുകൊണ്ട്‌ തന്നെ എത്രയും വേഗം ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ മനീഷ്‌ സിസോദിയ ആവശ്യപ്പെട്ടു. എ.എ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ അഴിമതി രഹിത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മനീഷ്‌ സിസോദിയ കൂട്ടിച്ചേര്‍ത്തു. 49 ദിവസം നീണ്ട്‌ എ.എ.പി ഭരണത്തില്‍ സര്‍ക്കാരിലെ രണ്ടാമനായിരുന്നു മനീഷ്‌ സിസോദിയ.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.