തലശ്ശേരി : തലശ്ശേരിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു .കതിരൂര്‍ സ്വദേശി എലന്തോടത് മനോജ് ആണ് അക്രമികളുടെ വെട്ടേറ്റ് മരിച്ചത് . ബോംബ് എറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്നു കാലത്ത് കതിരൂരിന് സമീപം ഡയമണ്ട് മുക്കില്‍ വെച്ചാണ് മനോജ് കൊല്ലപ്പെട്ടത്. മറ്റൊരു പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഇവരെ വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മനോജ് വഴിയില്‍ വച്ചുതന്നെ മരിച്ചു.








